ETV Bharat / state

ജോളിയെ ഷാജുവിന്‍റെ വീട്ടിലെത്തിച്ച് തെളിവെടുക്കും

author img

By

Published : Oct 23, 2019, 10:27 PM IST

കേസിൽ ഇന്ന്  അന്വേഷണ സംഘം  ഷാജുവിനെയും സക്കറിയയെയും ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു.

ജോളിയെ നാളെ ഷാജുവിന്‍റെ വീട്ടിലെത്തിച്ച് തെളിവെടുക്കും

കോഴിക്കോട് : കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യപ്രതി ജോളിയെ ഷാജുവിന്‍റെ പുലിക്കയത്തെ വീട്ടിൽ എത്തിച്ച് തെളിവെടുപ്പ് നടത്തും. സിലിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട അന്വേഷണത്തിന്‍റെ ഭാഗമായാണ് പുതിയ നീക്കം. ഷാജുവിനെയും അച്ഛൻ സക്കറിയയെയും അമ്മ ഫിലോമിനയെയും അന്വേഷണ സംഘം ചോദ്യം ചെയ്യും. കേസിൽ ഇന്ന് അന്വേഷണ സംഘം ഷാജുവിനെയും സക്കറിയയെയും ചോദ്യം ചെയ്‌ത് വിട്ടയച്ചിരുന്നു.

റോയ് കൊലപാതക കേസിന്‍റെ അന്വേഷണ ഘട്ടത്തിൽ നടത്തിയ തെളിവെടുപ്പിൽ പൊന്നാമ്മറ്റത്തെ വീട്ടിൽ നിന്ന് സയനൈഡ് പൊലീസ് കണ്ടെത്തിയിരുന്നു. ഇന്ന് ജോളിയുടെ കാർ പരിശോധിച്ചപ്പോഴും വിഷാംശ സാന്നിധ്യം പൊലീസ് കണ്ടെത്തിയിട്ടുണ്ട്. വീട്ടിൽ നടത്തുന്ന പരിശോധനയിലും ചോദ്യം ചെയ്യലിലും നിർണായക തെളിവ് ലഭിക്കുമെന്നാണ് പൊലീസ് കരുതുന്നത്. സിലിയുടെ കൊലപാതകത്തിൽ ഷാജുവിനെയും സക്കറിയയെയും അറസ്റ്റ് ചെയ്യാനുള്ള സാധ്യതയും അന്വേഷണ സംഘം തള്ളിക്കളയുന്നില്ല. അതേ സമയം ജോളിയുടെ കട്ടപ്പനയിലെ ബന്ധുക്കളോട് നാളെ പയ്യോളി ക്രൈം ബ്രാഞ്ച് ഓഫീസിൽ ഹാജരാവാൻ അന്വേഷണ സംഘം നിർദേശിച്ചിട്ടുണ്ട്. കൊലപാതക പരമ്പരക്ക് കട്ടപ്പനയിൽ നിന്ന് വല്ല സഹായവും ലഭിച്ചിട്ടുണ്ടോയെന്ന കാര്യം സ്ഥിരീകരിക്കുന്നതിനാണ് ബന്ധുക്കളോട് ഹാജരാവാൻ പൊലീസ് നിർദേശിച്ചത്.

Intro:ജോളിയെ നാളെ ഷാജുവിന്റെ വീട്ടിലെത്തിച്ച് തെളിവെടുക്കുംBody:കൂടത്തായി കൊലപാതക പരമ്പരയിൽ സിലിയുടെ കൊലപാതകത്തിന്റെ അന്വേഷണത്തിന്റെ ഭാഗമായി നാളെ ജോളിയെ ഷാജുവിന്റെ പുലിക്കയത്തെ വീട്ടിൽ എത്തിച്ച് തെളിവെടുപ്പ് നടത്തും. വീട്ടിൽ വച്ച് ഷാജുവിനെയും അച്ഛൻ സക്കറിയയെയും അമ്മ ഫിലോമിനയെയും അന്വേക്ഷണ സംഘം ചോദ്യം ചെയ്യും. കേസിൽ ഷാജുവിനെയും സക്കറിയയെയും ഇന്നും അന്വേഷണ സംഘം ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു. കൊലപാതകത്തിന്റെ കൂടുതൽ തെളിവുകൾ ശേഖരിക്കുന്നതിന്റെ ഭാഗമായാണ് നാളെ രാവിലെ ജോളിയെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തുന്നത്. റോയ് കൊലപാതക കേസിന്റെ അന്വേഷണ ഘട്ടത്തിൽ നടത്തിയ തെളിവെടുപ്പിൽ കൂടത്തായി പൊന്നാമ്മറ്റത്തെ വീട്ടിൽ നിന്ന് സയനൈഡ് പോലീസ് കണ്ടെത്തിയിരുന്നു. ഇന്ന് ജോളിയുടെ കാർ പരിശോധിച്ചപ്പോഴും വിഷാംശ സാന്നിധ്യം പോലീസ് കണ്ടെത്തിയിട്ടുണ്ട്. വീട്ടിൽ നടത്തുന്ന പരിശോധനയിലും ചോദ്യം ചെയ്യലിലും നിർണ്ണായക തെളിവ് ലഭിക്കുമെന്നാണ് പോലീസ് കരുതുന്നത്. സിലിയുടെ കൊലപാതകത്തിൽ ഷാജുവിനെയും സക്കറിയയെയും അറസ്റ്റ് ചെയ്യാനുള്ള സാധ്യതയും അന്വേഷണ സംഘം തള്ളിക്കളയുന്നില്ല. അതേ സമയം ജോളിയുടെ കട്ടപ്പനയിലെ ബന്ധുക്കളോട് നാളെ പയ്യോളി ക്രൈം ബ്രാഞ്ച് ഓഫീസിൽ ഹാജരാവാൻ അന്വേഷണ സംഘം നിർദേശിച്ചിട്ടുണ്ട്. കൊലപാതക പരമ്പരക്ക് കട്ടപ്പനയിൽ നിന്ന് വല്ല സഹായവും ലഭിച്ചിട്ടുണ്ടോയെന്ന കാര്യം സ്ഥിരീകരിക്കുന്നതിനാണ് ബന്ധുക്കളോട് ഹാജാവാൻ പോലിസ് നിർദേശിച്ചത്.Conclusion:ഇടിവി ഭാരത്, കോഴിക്കോട്
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.