ETV Bharat / state

Japanese Encephalitis | കോഴിക്കോട് നാല് വയസുകാരന് ജപ്പാൻ ജ്വരം സ്ഥിരീകരിച്ചു - നാല് വയസുകാരന് ജപ്പാൻ ജ്വരം

നിലവിൽ കോഴിക്കോട് ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ് നാല് വയസുകാരൻ

ജപ്പാൻ ജ്വരം  Japanese encephalitis  Japanese encephalitis confirmed in kozhikode  four year old boy Japanese encephalitis  kozhikode Japanese encephalitis  കോഴിക്കോട് ജപ്പാൻ ജ്വരം  ജപ്പാൻ ജ്വരം  ജപ്പാൻ ജ്വരം കോഴിക്കോട്  നാല് വയസുകാരന് ജപ്പാൻ ജ്വരം  കോഴിക്കോട് ജപ്പാൻ ജ്വരം സ്ഥിരീകരിച്ചു
ജപ്പാൻ ജ്വരം
author img

By

Published : Jul 21, 2023, 11:15 AM IST

Updated : Jul 21, 2023, 1:36 PM IST

കോഴിക്കോട് : ചേവരമ്പലം സ്വദേശിയായ നാല് വയസുകാരന് ജപ്പാൻ ജ്വരം (Japanese Encephalitis) സ്ഥിരീകരിച്ചു. രണ്ട് ദിവസമായി കോഴിക്കോട് ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ് കുട്ടി. പനി, തലവേദന, കഴുത്തുവേദന, വെളിച്ചത്തിലേക്ക് നോക്കാനാവാത്ത സ്ഥിതി തുടങ്ങിയ ലക്ഷണങ്ങളോടെയാണ് കുട്ടിയെ മെഡിക്കൽ കോളജിലെ മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചത്.

മെഡിക്കൽ കോളജ് മൈക്രോ ബയോളജി വിഭാഗത്തിൽ നടത്തിയ പരിശോധനയിലാണ് കുട്ടിക്ക് ജപ്പാൻ ജ്വരം കണ്ടെത്തിയത്. സാമ്പിളിൻ്റെ തുടർ പരിശോധന പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നടക്കും.

ജപ്പാൻ ജ്വരം : തലച്ചോറിന്‍റെ ആവരണത്തെ ബാധിക്കുന്ന ഒരിനം വൈറസ് രോഗമാണ് ജപ്പാൻ ജ്വരം. ക്യൂലക്‌സ് കൊതുകാണ് ഈ മാരകമായ രോഗം പരത്തുന്നത്. ജന്തുജന്യരോഗമായ ഇത് 1871ൽ ആദ്യമായി ജപ്പാനിലാണ് റിപ്പോർട്ട് ചെയ്‌തത്. അതിനാലാണ് ഈ രോഗത്തെ ജപ്പാൻ ജ്വരം എന്ന് വിളിക്കുന്നത്. 1956ലാണ് ഇന്ത്യയിൽ ഇത് ആദ്യമായി റിപ്പോർട്ട് ചെയ്‌തത്. തമിഴ്‌നാട്ടിലായിരുന്നു ആദ്യ കേസ്.

ഏറ്റവും അധികം റിപ്പോർട്ട് ചെയ്യുന്നത് ഉത്തർപ്രദേശിലെ ഗൊണ്ട, ബസി എന്നീ ജില്ലകളിലാണ്. പന്നികളിൽ നിന്നും ചില ദേശാടന പക്ഷികളിൽ നിന്നുമാണ് കൊതുകിന് ഈ വൈറസിനെ ലഭിക്കുന്നത്. പന്നികളുടെയും ദേശാടന പക്ഷികളുടെയും രക്തം കുടിക്കുന്ന കൊതുകുകൾ മനുഷ്യരെ കടിക്കുന്നതിലൂടെ രോഗം പകരുന്നു. എന്നാൽ, മ​നുഷ്യരി​ൽ ​നി​ന്ന് മ​നു​ഷ്യ​രി​ലേ​ക്ക് പകരുന്ന രോഗമല്ല ജ​പ്പാ​ൻ ജ്വ​രം.

ജപ്പാൻ ജ്വരത്തിന്‍റെ പ്രധാന ലക്ഷണങ്ങൾ (japanese encephalitis symptoms) : ശക്തമായ പനി, വിറയൽ, തലവേദന, തളർച്ച, ഓക്കാനം, ഛർദ്ദി, ഓർമക്കുറവ്, ബോധക്ഷയം, അപസ്‌മാരം, മാനസിക ആസ്വാസ്ഥ്യം, ബോധക്ഷയം, കാഴ്‌ചമങ്ങൽ, കീഴ്‌ത്താടിയില്‍ മരവിപ്പ് എന്നിവയാണ് ലക്ഷണങ്ങൾ. മൂർച്ഛിച്ചാൽ മരണം വരെ സംഭവിക്കാവുന്ന രോഗമാണിത്. അതിനാൽ ഉടൻ ചികിത്സ തേടണം.

രോഗവ്യാപനം തടയുന്നതിനായി കൊതുകുകളുടെ ഉറവിടങ്ങൾ നശിപ്പിക്കുക. കൊതുകുകടി ഏൽക്കാതെ സൂക്ഷിക്കുക. കൊതുകുവലകൾ, ലേപനങ്ങൾ, കൊതുകുതിരികൾ, ശരീരം മൂടുന്ന വസ്‌ത്രങ്ങൾ, എന്നിവ ഉപയോഗിക്കുന്നതും ഉചിതമായിരിക്കും.

കാലവര്‍ഷത്തോടൊപ്പം എത്തുന്ന പകർച്ചപ്പനികൾ : സംസ്ഥാനത്ത് കാലവര്‍ഷം ശക്തി പ്രാപിച്ചതോടെ പകര്‍ച്ചവ്യാധികളുടെ വ്യാപനവും രൂക്ഷമായിരുന്നു. തുടർന്ന് എല്ലാ ജില്ലകൾക്കും ആരോഗ്യ വകുപ്പ് ജാഗ്രതാനിര്‍ദേശം നൽകിയിരുന്നു. ഡെങ്കിപ്പനി, എലിപ്പനി, എച്ച് 1 എൻ 1, മഞ്ഞപ്പിത്തം എന്നിങ്ങനെ പകർച്ചവ്യാധികളുമായാണ് കാലവർഷത്തിന്‍റെ വരവ്.

More read : Fever Death | കണ്ണൂരില്‍ പനി ബാധിച്ച് ഒന്നര വയസുകാരി മരിച്ചു ; വിയോഗം മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ

കണ്ണൂർ തളിപ്പറമ്പിൽ ജൂലൈ 17ന് പനി ബാധിച്ച് ഒന്നര വയസുകാരി മരിച്ചിരുന്നു. പനി ബാധിച്ച് കണ്ണൂർ പരിയാരം സർക്കാർ മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന ഹയ മെഹ്‌വിഷ് ആണ് മരിച്ചത്. കുട്ടിക്ക് കടുത്ത പനി അനുഭവപ്പെട്ടതോടെ തൊട്ടടുത്തുള്ള ക്ലിനിക്കിൽ കാണിച്ച് ചികിത്സ നൽകി. എന്നാൽ ജൂലൈ 17ന് രാവിലെ പുലർച്ചെയോടെ കുഞ്ഞ് അബോധാവസ്ഥയിലാകുകയായിരുന്നു. തുടർന്ന് തളിപ്പറമ്പ് സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ കുഞ്ഞിന്‍റെ സ്ഥിതി ഗുരുതരമാണെന്നും മറ്റൊരു ആശുപത്രിലേക്ക് മാറ്റണമെന്നും ഡോക്‌ടർമാർ നിർദേശിച്ചു. തുടർന്ന് കുഞ്ഞിനെ പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Last Updated : Jul 21, 2023, 1:36 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.