ETV Bharat / state

പ്രതിഷേധിക്കാം, നിയമം കൈയിലെടുക്കരുത്; പിഎഫ്‌ഐ ഹര്‍ത്താലിലെ അക്രമം അപലപനീയമെന്ന് ജമാഅത്തെ ഇസ്‌ലാമി - ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് കേരള അമീർ

സർക്കാർ നിലപാടുകൾക്കെതിരെ പ്രതിഷേധിക്കാനുള്ള അവകാശം എല്ലാവർക്കുമുണ്ട്. പക്ഷേ നിയമം കൈയിലെടുക്കാന്‍ അവകാശമില്ല. ഹർത്താൽ പ്രഖ്യാപിച്ചവർക്ക് തങ്ങളുടെ അണികളെ നിയന്ത്രിക്കാനുള്ള ബാധ്യതയുണ്ടെന്നും ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് കേരള അമീർ എം ഐ അബ്‌ദുൽ അസീസ് പറഞ്ഞു.

PFI Hartal attack  PFI Hartal  Jamaat E Islami on PFI Hartal attack  Jamaat E Islami  Jamaat E Islami leader M I Abdul Asees  പിഎഫ്‌ഐ ഹര്‍ത്താലിലെ അക്രമം  പിഎഫ്‌ഐ  ജമാഅത്തെ ഇസ്‌ലാമി  എം ഐ അബ്‌ദുൽ അസീസ്  ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് കേരള അമീർ  പോപ്പുലർ ഫ്രണ്ട്
പ്രതിഷേധിക്കാം, നിയമം കൈയിലെടുത്തരുത്; പിഎഫ്‌ഐ ഹര്‍ത്താലിലെ അക്രമം അപലപനീയമെന്ന് ജമാഅത്തെ ഇസ്‌ലാമി
author img

By

Published : Sep 24, 2022, 9:22 AM IST

കോഴിക്കോട്: പോപ്പുലർ ഫ്രണ്ട് ഹർത്താലിലെ അക്രമ സംഭവങ്ങളില്‍ അപലപിച്ച് ജമാഅത്തെ ഇസ്‌ലാമി. സർക്കാർ നിലപാടുകൾക്കെതിരെ പ്രതിഷേധിക്കാനുള്ള അവകാശം എല്ലാവർക്കുമുണ്ട്. വിശേഷിച്ചും സംഘപരിവാർ നേതൃത്വത്തിൽ രാജ്യത്തുടനീളം ദലിത്-മുസ്‌ലിം-പിന്നാക്ക വിഭാഗങ്ങൾക്കെതിരെ വ്യാപകമായ തോതിൽ വിവേചനപരമായ നടപടികൾ തുടരുന്ന സാഹചര്യത്തിൽ പ്രതിഷേധങ്ങൾ സ്വാഭാവികമാണ്.

പക്ഷേ അവ പൊതുമുതൽ നശിപ്പിച്ചും ജനങ്ങളുടെ സ്വൈര്യ ജീവിതത്തെ തടസപ്പെടുത്തിയും ആകരുതെന്നത് ജനാധിപത്യത്തിന്‍റെ പ്രാഥമിക പാഠമാണെന്ന് ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് കേരള അമീർ എം ഐ അബ്‌ദുൽ അസീസ് പറഞ്ഞു. ഹർത്താൽ പ്രഖ്യാപിച്ചവർക്ക് തന്നെ തങ്ങളുടെ അണികളെ നിയന്ത്രിക്കാനുള്ള ബാധ്യതയുണ്ട്. നിയമം കൈയിലെടുക്കാനുള്ള അവകാശം ആർക്കുമില്ലെന്നും അബ്‌ദുൽ അസീസ് പ്രസ്‌താവനയിൽ പറഞ്ഞു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.