ETV Bharat / state

ലെവൽ ക്രോസ് സുരക്ഷ; ബോധവൽകരണവുമായി കോഴിക്കോട് റെയിൽവെ

ബോധവല്‍കരണം അന്താരാഷ്ട്ര ലെവല്‍ ക്രോസിങ് ദിനത്തിന്‍റെ ഭാഗമായി. റോഡ് ഷോ സ്റ്റേഷൻ ഡയറക്ടർ മൊയ്തീൻകുട്ടി ഫ്ലാഗ് ഓഫ് ചെയ്തു.

റോഡ് ഷോയുടെ ഫ്ലാഗ് ഓഫ്
author img

By

Published : Jun 1, 2019, 4:52 PM IST

Updated : Jun 1, 2019, 5:49 PM IST

കോഴിക്കോട് മുതൽ കണ്ണൂർ വരെയുള്ള ലെവൽ ക്രോസുകളിലാണ് ബോധവൽകരണത്തിന്‍റെ ഭാഗമായി റോഡ് ഷോ നടന്നത്. ആളില്ലാത്ത ലെവൽ ക്രോസുകളിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളും സ്വീകരിക്കേണ്ട മുന്‍കരുതലുകളേയും കുറിച്ച് ജനങ്ങളെ ബോധവാന്മാരാക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചതെന്ന് സ്റ്റേഷൻ ഡയറക്ടർ മൊയ്തീൻകുട്ടി പറഞ്ഞു. സ്റ്റേഷൻ മാനേജർ എ.എം മാത്തച്ചൻ, ഡെപ്യൂട്ടി സ്റ്റേഷൻ മാസ്റ്റർ ഇ.കെ രാഘവൻ, ആർപിഎഫ് ഇൻസ്പെക്ടർ വിനോദ്.ജി.നായർ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

റോഡ് ഷോ സ്റ്റേഷൻ ഡയറക്ടർ മൊയ്തീൻകുട്ടി ഫ്ലാഗ് ഓഫ് ചെയ്തു

Intro:അന്താരാഷ്ട്ര റെയിൽവേ ലെവൽ ക്രോസിംഗ് ദിനത്തിൻറെ ഭാഗമായി ബോധവൽക്കരണവുമായി റെയിൽവേ

Body:റെയിൽവേ ലെവൽക്രോസിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് ബോധവൽക്കരണവുമായി റെയിൽവേ. അന്താരാഷ്ട്ര ലെവൽ ക്രോസിംഗ് ദിവസമായ ജൂൺ ഒന്നിന് കോഴിക്കോട് മുതൽ കണ്ണൂർ വരെയുള്ള ലെവൽ ക്രോസിങ്ങുകളിലാണ് ബോധവൽക്കരണ പരിപാടിയുമായി കോഴിക്കോട് റെയിൽവേ സ്റ്റേഷൻ അധികൃതർ റോഡ് ഷോ നടത്തിയത്. ആളില്ലാത്ത ലെവൽ ക്രോസിങ്ങുകളിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളും മറ്റും ജനങ്ങളിൽ ബോധ്യപ്പെടുത്തുന്നതിന് വേണ്ടിയാണ് ആണ് പരിപാടി നടത്തിയത് എന്ന് സ്റ്റേഷൻ ഡയറക്ടർ മൊയ്തീൻകുട്ടി പറഞ്ഞു.

byte

Conclusion:റോഡ് ഷോയുടെ ഫ്ലാഗ് ഓഫ് രാവിലെ ഒമ്പതിന് കോഴിക്കോട് റെയിൽവേ സ്റ്റേഷൻ പരിസരത്ത് സ്റ്റേഷൻ ഡയറക്ടർ മൊയ്തീൻകുട്ടി നിർവഹിച്ചു ചു. സ്റ്റേഷൻ മാനേജർ എ. എം. മാത്തച്ചൻ, ഡെപ്യൂട്ടി സ്റ്റേഷൻ മാസ്റ്റർ ഇ.കെ. രാഘവൻ, ആർപിഎഫ് ഇൻസ്പെക്ടർ വിനോദ് ജി നായർ, കെ.എം. നിഷാന്ത്, സേഫ്റ്റി കൗൺസിലർ പി പി ജോയ് എന്നിവർ സന്നിഹിതരായിരുന്നു.

ഇടിവി ഭാരത് കോഴിക്കോട്
Last Updated : Jun 1, 2019, 5:49 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.