കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്നും ചാടിപ്പോയ യുവാവിനെ കണ്ടെത്തി. ചൊവ്വാഴ്‌ച (22.02.22) രാവിലെയാണ് ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ച 24 വയസുകാരന്‍ ചാടിപ്പോയത്. കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നടന്ന കൊലപാതകവും പിന്നാലെ അന്തേവാസികളുടെ ചാടിപോകലും പതിവായതോടെ കേന്ദ്രത്തിലെ സുരക്ഷ വര്‍ധിപ്പിക്കാന്‍ ഹൈക്കോടതി തിങ്കളാഴ്‌ച ഉത്തവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് സംഭവം.
ഒരാഴ്‌ച്ചക്കിടെ അഞ്ച് പേരാണ് കേന്ദ്രത്തിൽ നിന്നും വെന്‍റിലേഷന്‍ പൊളിച്ചും ഭിത്തി തുരന്നും ഓട് പൊളിച്ചും പുറത്ത് കടന്നത്. ഇതില്‍ രണ്ട് പേരെ ഇനിയും കണ്ടെത്താനുണ്ട്. രോഗികളുടെ എണ്ണക്കൂടുതലും വേണ്ടത്ര സുരക്ഷ ജീവനക്കാരില്ലാത്തതും കെട്ടിടത്തിന്‍റെ കാലപ്പഴക്കവുമാണ് ആരോഗ്യ കേന്ദ്രം നേരിടുന്ന വെല്ലുവിളികള്‍.
Also Read: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് ഒരാൾ കൂടി ചാടിപ്പോയി ; ഒരാഴ്‌ചക്കിടെ അഞ്ചാമത്തെയാള്‍
നിലവില്‍ നാല് സുരക്ഷ ജീവനക്കാര്‍ മാത്രമാണ് ആശുപത്രിയിലുള്ളത്. ഓരോ വാര്‍ഡിലും സെക്യൂരിറ്റി ജീവനക്കാര്‍ വേണ്ടതാണെങ്കിലും 11 വാര്‍ഡുകള്‍ ഉള്ളതില്‍ ഒരിടത്തു പോലും നിലവില്‍ സുരക്ഷ ജീവനക്കാരില്ലെന്നാണ് ആക്ഷേപം.