ETV Bharat / state

കാഴ്‌ചയുടെ വസന്തമൊരുക്കി ചല്ലി പൂവ്

കബോബ ഫർകേറ്റ എന്നാണ് ഈ ചെടിയുടെ ശാസ്ത്രീയ നാമം.

കോഴിക്കോട് വാർത്തകൾ  കോഴിക്കോട്  പേരാമ്പ്ര ആവള പാണ്ടി  ചല്ലി പൂവ്  കബോബ ഫർകേറ്റ  ദക്ഷിണ അമേരിക്ക  ക്യുബ  ഫ്ളോറിഡ  kozhikode  kozhikode news  challi poov  perambra  avalapandi  Caboba Farquet  south america
ഗ്രാമീണ ഭംഗിയുടെ നടുവിൽ കാഴ്‌ചയുടെ വസന്തമൊരുക്കി ചല്ലി പൂവ്
author img

By

Published : Nov 24, 2020, 11:42 AM IST

Updated : Nov 24, 2020, 1:41 PM IST

കോഴിക്കോട്: ഹരിതാഭ നിറഞ്ഞ ഒരു ഗ്രാമത്തെ വീണ്ടും സുന്ദരിയാക്കി പൂത്തു വിടർന്ന് നിൽക്കുകയാണ് ജല സസ്യയിനത്തിൽപെട്ട ചല്ലി പൂവ്. കോഴിക്കോട് പേരാമ്പ്ര ആവള പാണ്ടി കാർഷിക മേഖലയിലാണ് ഈ കൗതുക കാഴ്‌ച.

കാഴ്‌ചയുടെ വസന്തമൊരുക്കി ചല്ലി പൂവ്

ദക്ഷിണ അമേരിക്കയാണ് കബോബ ഫർകേറ്റ എന്ന് ശാസ്ത്രീയ നാമമുള്ള ഈ ചെടിയുടെ ജന്മദേശം. ക്യുബയിലും ഫ്ളോറിഡയിലും കൂടുതലായി കാണപ്പെടുന്ന ചല്ലി പൂവ് കേരളത്തിൽ പൂത്തു വിടർന്ന് നിൽക്കുന്നത് അപൂർവ്വ കാഴ്‌ചയാണ്. നവംബർ -ഡിസംബർ മാസങ്ങളിൽ സാധാരണയായി ചല്ലി പൂവ് ഈ പ്രദേശത്ത് കാണാറുണ്ടെങ്കിലും ഇത്രയധികം വർണാഭമായ കാഴ്‌ചയൊരുക്കുന്നത് ഇതാദ്യമാണ്. കൊവിഡിനെ തുടർന്ന് മലിനീകരണത്തിന്‍റെ അളവ് കുറഞ്ഞതാകാം ഈ സസ്യം കൂടൂതൽ വളരാൻ കാരണമെന്നാണ് പ്രദേശവാസികളുടെ അഭിപ്രായം.

നാട്ടിൻ പുറങ്ങളിലെ രാഷ്രീയ ചൂടിനിടയിലും കാഴ്‌ചയുടെ വസന്തമൊരുക്കി കിലോ മീറ്ററുകളോളം നീണ്ടു കിടക്കുന്ന ചല്ലി പൂവിന്‍റെ ദൃശ്യഭംഗി കാണാൻ ധാരാളം പേരാണെത്തുന്നത്.

Last Updated : Nov 24, 2020, 1:41 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.