കോഴിക്കോട് : മിഠായിത്തെരുവിൽ അനധികൃത നിർമാണങ്ങൾ വ്യാപകമാണെന്ന് പൊലീസിന്‍റെ പരിശോധനാ റിപ്പോർട്ട്. തുടർച്ചയായ തീപ്പിടിത്തത്തിന്‍റെ പശ്ചാത്തലത്തിൽ സ്പെഷ്യൽ ബ്രാഞ്ച് നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട് തയ്യാറാക്കിയത്. ജില്ല പൊലീസ് മേധാവി ഇത് ഉടൻ കലക്‌ടർക്ക് കൈമാറും.
മിഠായി തെരുവിന് സമീപത്തെ മൊയ്‌തീന്‍ പള്ളി റോഡിലെ തീപ്പിടിത്തത്തിന് പിന്നാലെയായിരുന്നു സ്പെഷ്യൽ ബ്രാഞ്ചിന്‍റെ നേതൃത്വത്തിൽ, പൊലീസ് മുഴുവൻ കടകളിലും പരിശോധന നടത്തിയത്. നിരവധി നിയമലംഘനങ്ങളാണ് ഇതില്‍ കണ്ടെത്തിയത്. മിക്ക കടകളും അഗ്നിരക്ഷാമാനദണ്ഡങ്ങൾ പാലിക്കാതെയാണ് പ്രവർത്തിക്കുന്നത്.
ALSO READ: ബദ്രിനാഥ് ദേശീയപാതയ്ക്ക് സമീപം വെള്ളപ്പൊക്കത്തിൽ കാര്‍ ഒലിച്ചു പോയി
ഷോര്‍ട്ട് സർക്യൂട്ട് അടക്കമുണ്ടാവാൻ സാധ്യതയുള്ള തരത്തിൽ വൈദ്യുതി സംവിധാനങ്ങൾ പലയിടങ്ങളിലും താറുമാറായി കിടക്കുകയാണ്. സാധനങ്ങൾ കുന്നുകൂടി കിടക്കുന്നതിനാൽ തീപ്പിടിത്തമുണ്ടായാല്‍ പെട്ടെന്ന് പടരാനുള്ള സാധ്യത കൂടുതലാണ്. 500 പേജുള്ള പരിശോധനാറിപ്പോർട്ടാണ് സ്പെഷ്യൽ ബ്രാഞ്ച് എ.സി.പി എ. ഉമേഷ്, കമ്മിഷണർക്ക് കൈമാറിയത്.