കോഴിക്കോട്: മാവോയിസ്റ്റ് ഭീഷണി നിലനില്‍ക്കുന്ന നാദാപുരം സബ് ഡിവിഷണല്‍ പൊലീസ് സ്‌റ്റേഷന് കീഴിലെ പോളിങ് ബൂത്തുകൾ കണ്ണൂര്‍ റെയ്ഞ്ച് ഐ.ജി സന്ദര്‍ശിച്ചു. കണ്ണൂര്‍, വയനാട് ജില്ലകളുമായി അതിര്‍ത്തി പങ്കിടുന്ന വളയം പൊലീസ് സ്‌റ്റേഷന്‍ പരിധിയിലെ മാവോയിസ്റ്റ് ഭീഷണി നിലനില്‍ക്കുന്ന വിലങ്ങാട് സെന്‍റ് ജോര്‍ജ് ഹൈസ്‌ക്കൂളിലെ നാല് ബൂത്തുകളും, നരിപ്പറ്റ പഞ്ചായത്ത് രണ്ടാം വാര്‍ഡിലെ പോളിംഗ് ബൂത്തായ തിനൂര്‍ വില്ലേജ് ഓഫീസ് എന്നിവിടങ്ങളാണ് ഐജി അശോക് യാദവ് ഐ.പി.എസ് സന്ദര്‍ശിച്ചത്.
നാദാപുരം മേഖലയിലെ പ്രശനബാധിത ബൂത്തുകളിലും ഐജിയും സംഘവും സന്ദര്‍ശനം നടത്തി. മുന്‍കാലങ്ങളില്‍ രാഷ്ട്രീയ സംഘര്‍ഷങ്ങൾ ഉണ്ടായ പുറമേരി കടത്തനാട് രാജാസ് ഹയര്‍ സെക്കന്‍ററി സ്‌കൂള്‍, കല്ലാച്ചിമ്മല്‍ എം.എല്‍.പി സ്‌കൂൾ എന്നിവിടങ്ങളിൽ ഉന്നത പൊലീസ് സംഘം പരിശോധന നടത്തി. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കര്‍ശന സുരക്ഷ ഉറപ്പ് വരുത്തുമെന്ന് റൂറല്‍ എസ്.പി ഡോ എ.ശ്രീനിവാസ് പറഞ്ഞു. മാവോയിസ്റ്റ് സാനിധ്യമുള്ള ബൂത്തുകളില്‍ മുന്‍ വര്‍ഷങ്ങളിലേത് പോലെ കനത്ത സുരക്ഷ ഉറപ്പ് വരുത്തുമെന്നും അദേഹം പറഞ്ഞു.
വടകര റൂറല്‍ എസ്.പി ഡോ എ.ശ്രീനിവാസ്, നാദാപുരം സബ് ഡിവിഷണല്‍ ഡി.വൈ.എസ്.പി കെ.കെ.സജീവന്‍, സ്‌പെഷല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പി കെ.ഇസ്മായില്‍, നാദാപുരം സി.ഐ എന്‍.സുനില്‍കുമാര്‍, വളയം സി.ഐ പി.കെ.ധനഞ്ജയബാബു എന്നിവരും സംഘത്തിലുണ്ടായിരുന്നു.