കോഴിക്കോട്: വീട്ടില്‍ അതിക്രമിച്ചു കയറി അക്രമം നടത്തിയ സംഘത്തിലെ പ്രതിയെ നാട്ടുകാർ പിടികൂടി പൊലീസിനെ ഏൽപ്പിച്ചു.നിലമ്പൂര്‍ സ്വദേശി ഫാസില്‍ (29) ആണ് പിടിയിലായത്. കട്ടാങ്ങല്‍ സ്വദേശി അന്‍വറിന്‍റെ വീട്ടിലാണ് ഇന്ന് പുലര്‍ച്ചെ ഒരു സംഘം അതിക്രമിച്ചു കയറിയത്. അന്‍വറിന്‍റെ വീട്ടില്‍ നിന്നും ബഹളം കേട്ടതിനെ തുടര്‍ന്ന് നാട്ടുകാര്‍ ഓടിക്കൂടുകയായിരുന്നു. രക്ഷപ്പെടാന്‍ ശ്രമിച്ച അക്രമികളില്‍ ഒരാളെ നാട്ടുകാരാണ് പിടികൂടി കുന്ദമംഗലം പൊലീസിന് കൈമാറിയത്. ബാക്കിയുള്ളവര്‍ രക്ഷപ്പെട്ടു.
സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് ഒരു സ്‌ത്രീ കൊടുത്ത ക്വട്ടേഷന്‍റെ ഭാഗമായാണ് അക്രമം നടത്തിയതെന്ന് പ്രതി പൊലീസിന് മൊഴി നല്‍കി. ആക്രമണത്തില്‍ അന്‍വറിന്‍റെ ഉമ്മ, ഭാര്യ റൂസി, മക്കളായ മിനു, മെസ്‌വ എന്നിവര്‍ക്ക് പരിക്കേറ്റു. ഇവരെ കെഎംസിടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.