കോഴിക്കോട്: കനത്ത മഴയിൽ വെള്ളം കയറി നെൽകൃഷി നശിച്ചു. അപ്രതീക്ഷിതമായി പെയ്ത കനത്ത മഴയിലാണ് ചാത്തമംഗലം പഞ്ചായത്തിലെ സങ്കേതം ചൂലൂർ വയലുകളില്‍ വെള്ളം കയറിയത്. ബുധനാഴ്ച്ച ഉച്ചമുതൽ തിമിർത്തു പെയ്ത മഴയിൽ ചെറുപുഴയിൽ ജലനിരപ്പുയർന്നതാണ് വയലുകളിൽ വെള്ളം കയറുന്നതിന് കാരണമായത്.
ഒരു മാസം മുമ്പാണ് കർഷകർ നെൽക്കൃഷിയിറക്കിയിരുന്നത്.കൃഷി വെള്ളത്തിലായതോടെ വലിയ സാമ്പത്തിക നഷ്ടമാണ് കർഷകർക്കുണ്ടായത്. വളവും മരുന്നും നൽകിയ സമയത്ത് തന്നെ കൃഷിവെള്ളത്തിലായതോടെ ഇനിയെന്ത് ചെയ്യണമെന്ന കാര്യത്തിൽ ഒരു ധാരണയുമില്ലെന്ന് കർഷകർ പറയുന്നു.