ETV Bharat / state

കോഴിക്കോട്ട് മഴ ശക്തമാകുന്നു; ദുരിതാശ്വാസ ക്യാമ്പ് തുറന്നു

ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അടിയന്തര സാഹചര്യമുണ്ടായാൽ അധികൃതർ നിർദേശിക്കുന്ന സ്ഥലത്തേക്ക് മാറി താമസിക്കാൻ തയ്യാറാവണമെന്നും ജില്ലാ ഭരണകൂടം അറിയിപ്പ് നൽകി.

മഴ ശക്തമാകുന്നു
author img

By

Published : Oct 17, 2019, 11:45 PM IST

കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ മഴ ശക്തമാകുന്നു. മഴയെ തുടര്‍ന്ന് മുൻകരുതൽ നടപടിയുടെ ഭാഗമായി കൊയിലാണ്ടി തൃക്കുറ്റിശ്ശേരി അവിടനല്ലൂർ ജിയുപി സ്‌കൂളിൽ ദുരിതാശ്വാസ ക്യാമ്പ് ആരംഭിച്ചു. 33 കുടുംബങ്ങളിലെ 139 പേരെ ഇവിടേക്ക് മാറ്റി പാർപ്പിച്ചു. ഇന്ന് മഞ്ഞ അലർട്ട് പ്രഖ്യാപിച്ച ജില്ലയിൽ പകൽ വലിയ തോതിൽ മഴ പെയ്തിരുന്നില്ല. എന്നാൽ രാത്രിയോടെ മഴ ശക്തമായി. കിഴക്കൻ മലയോര മേഖലയിലും മഴ ശക്തമായിട്ടുണ്ട്. തീര പ്രദേശങ്ങളിൽ മഴ കനക്കുന്നുണ്ടെങ്കിലും ദുരിതാശ്വാസ ക്യാമ്പുകൾ ഇതുവരെ ആരംഭിച്ചിട്ടില്ല. ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അടിയന്തര സാഹചര്യമുണ്ടായാൽ അധികൃതർ നിർദേശിക്കുന്ന സ്ഥലത്തേക്ക് മാറി താമസിക്കാൻ തയ്യാറാവണമെന്നും ജില്ലാ ഭരണകൂടം ഇന്നലെ അറിയിപ്പ് നൽകിയിരുന്നു. കഴിഞ്ഞ പ്രളയ സമയത്ത് വെള്ളം കയറിയ പ്രദേശങ്ങളിൽ താമസിക്കുന്നവരും ഉരുൾപ്പൊട്ടലുണ്ടായ പ്രദേശത്ത് താമസിക്കുന്നവരും എമർജൻസി കിറ്റ് തയാറാക്കി വയ്ക്കണമെന്നും ജില്ലാ ഭരണകൂടം നിർദേശിച്ചിട്ടുണ്ട്.

Intro:കോഴിക്കോട്ട് മഴ ശക്തമാകുന്നു: ദുരിതാശ്വാസ ക്യാമ്പ് ആരംഭിച്ചുBody:ജില്ലയിൽ മഴയെത്തുടർന്ന് മുൻകരുതൽ നടപടിയുടെ ഭാഗമായി കൊയിലാണ്ടി തൃക്കുറ്റിശ്ശേരി അവിടനല്ലൂർ ജിയുപി സ്കൂളിൽ ദുരിതാശ്വാസ ക്യാമ്പ് ആരംഭിച്ചു. 33 കുടുംബങ്ങളിലെ 139 പേരെയാണ് ഇവിടേക്ക് മാറ്റി പാർപ്പിച്ചത്. ഇന്ന് മഞ്ഞ അലേർട്ട് പ്രഖ്യാപിച്ച ജില്ലയിൽ പകൽ വലിയ തോതിൽ മഴ പെയ്തിരുന്നില്ല. എന്നാൽ രാത്രി ആയതോടെ മഴ ശക്തമാവുകയായിരുന്നു. നഗരപ്രദേശങ്ങളിൽ രാത്രി ഏഴോടെ കനത്ത മഴ പെയ്തു തുടങ്ങി. കിഴക്കൻ മലയോര മേഖലയിലും മഴ ശക്തമായിട്ടുണ്ട്. തീര പ്രദേശങ്ങളിൽ മഴ കനക്കുന്നുണ്ടെങ്കിലും ദുരിതാശ്വാസ ക്യാമ്പുകൾ ഇതുവരെ ആരംഭിച്ചിട്ടില്ല. ഇന്ന് മഞ്ഞ അല്ലേർട്ട് ആയതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അടിയന്തര സാഹചര്യമുണ്ടായാൽ അധികൃതർ നിർദേശിക്കുന്ന സ്ഥലത്തേക്ക് മാറി താമസിക്കാൻ തയ്യാറാവണമെന്നും ജില്ലാ ഭരണകൂടം ഇന്നലെ അറിയിപ്പ് നൽകിയിരുന്നു. കഴിഞ്ഞ പ്രളയ സമയത്ത് വെള്ളം കയറിയ പ്രദേശങ്ങളിൽ താമസിക്കുന്നവർ, 2018, 20l9 വർഷങ്ങളിൽ ഉരുൾപ്പൊട്ടലുണ്ടായ പ്രദേശത്ത് താമസിക്കുന്നവർ എമർജൻസി കിറ്റ് തയ്യാറാക്കി വയ്ക്കണമെന്നും ജില്ലാ ഭരണകൂടം നിർദേശിച്ചിട്ടുണ്ട്.
Conclusion:ഇടിവി ഭാരത്, കോഴിക്കോട്
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.