ETV Bharat / state

കോഴിക്കോട്ട് നാശം വിതച്ച് മഴ ; കടലിൽ തോണി മറിഞ്ഞ് കാണാതായ യുവാവിന്‍റെ മൃതദേഹം കരയ്ക്കടിഞ്ഞു - കോഴിക്കോട് വിവിധ പ്രദേശങ്ങളിൽ മഴ

കോഴിക്കോട് വിവിധ പ്രദേശങ്ങളിൽ മഴ നാശം വിതയ്‌ക്കുന്നു. വിവിധയിടങ്ങളില്‍ വീടുകൾക്ക് നാശനഷ്‌ടങ്ങള്‍ സംഭവിച്ചു. ചൊവ്വാഴ്‌ച തോണി മറിഞ്ഞ് കാണാതായ മത്സ്യത്തൊഴിലാളി ഷിഹാബിൻ്റെ മൃതദേഹം കരയ്ക്കടിഞ്ഞു

heavy rain in kozhikode  കോഴിക്കോട് നാശം വിതച്ച് മഴ  കടലിൽ തോണി മറിഞ്ഞ് കാണാതായ യുവാവിന്‍റെ മൃതദേഹം കരക്കടിഞ്ഞു  കോഴിക്കോട് വിവിധ പ്രദേശങ്ങളിൽ മഴ  കോഴിക്കോട് നാശം വിതച്ച് മഴയും കാറ്റും
കോഴിക്കോട് നാശം വിതച്ച് മഴ; കടലിൽ തോണി മറിഞ്ഞ് കാണാതായ യുവാവിന്‍റെ മൃതദേഹം കരയ്‌ക്കടിഞ്ഞു
author img

By

Published : Jul 14, 2022, 3:19 PM IST

കോഴിക്കോട് : കനത്ത മഴയിലും കാറ്റിലും ജില്ലയുടെ വിവിധ പ്രദേശങ്ങളിൽ നാശനഷ്‌ടം. താമരശേരി ചുങ്കത്ത് ശക്തമായ കാറ്റിലും മഴയിലും വീടിന് മുകളിലേക്ക് മരം വീണ് മേൽക്കൂര തകർന്നു. പനംതോട്ടത്തിൽ ടി.പി സുബൈറിന്‍റെ വീടാണ് തകർന്നത്.

രാവിലെ 8.30ഓടെ ആയിരുന്നു അപകടം. ശക്തമായ കാറ്റിൽ കോവൂരിൽ വീടിൻ്റെ മേൽക്കൂര പറന്നുപോയി. കുറ്റ്യാടി മരുതോങ്കര ഭാഗത്ത് നിരവധി മരങ്ങൾ കടപുഴകി വീണു. ജലനിരപ്പ് ഉയർന്നതോടെ കക്കയം ഡാമിൻ്റെ രണ്ട് ഷട്ടറുകളും രണ്ടരയടി ഉയർത്തി. സെക്കൻ്റിൽ 65 ക്യൂബിക്‌സ് മീറ്റർ വെള്ളമാണ് പുറത്തേക്ക് ഒഴുക്കുന്നത്.

കോഴിക്കോട് വിവിധ പ്രദേശങ്ങളിൽ നാശം വിതച്ച് മഴ

മൃതദേഹം കരയ്ക്കടിഞ്ഞു : മൂടാടി ഉരുപുണ്യകാവിൽ കടലിൽ തോണി മറിഞ്ഞ് കാണാതായ ഷിഹാബിൻ്റെ മൃതദേഹം കരയ്ക്കടിഞ്ഞു. കൊയിലാണ്ടി ഹാർബറിന് തൊട്ടടുത്താണ് മൃതദേഹം കണ്ടെത്തിയത്. ചൊവ്വാഴ്‌ചയാണ്(12.07.2022) തോണി മറിഞ്ഞ് യുവാവിനെ കാണാതായത്.

Also read: കോട്ടയത്ത് കനത്ത മഴയിൽ വ്യാപക നാശനഷ്‌ടം

കടലൂർ മുത്തായത്ത് കോളനിയിൽ ഷിഹാബിന് വേണ്ടി രണ്ട് ദിവസമായി തിരച്ചിൽ നടത്തുകയായിരുന്നു. മറൈൻ എൻഫോഴ്സ്മെൻ്റും കൊയിലാണ്ടി പൊലീസും സ്ഥലത്തെത്തി. പോസ്റ്റ്‌മോർട്ടം നടപടികൾക്കായി മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. അപകടത്തിൽ രണ്ട് പേർ രക്ഷപ്പെട്ടിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.