ETV Bharat / state

മഴ കനക്കുന്നു; രണ്ട് വീടുകൾ തകർന്നു - രണ്ട് വീടുകൾ തകർന്നു

നിരവധി പേരെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി

മഴ കനക്കുന്നു; രണ്ട് വീടുകൾ തകർന്നു
author img

By

Published : Jul 23, 2019, 10:41 AM IST

Updated : Jul 23, 2019, 2:07 PM IST

കോഴിക്കോട്: ജില്ലയിൽ കനത്ത മഴയെ തുടര്‍ന്ന് രണ്ട് വീടുകൾ തകര്‍ന്നു. കാവിലുംപാറയിലെ പഷ്‌ണക്കണ്ടി പൊക്കന്‍റെ വീട് പൂർണമായും താമരശേരിയില്‍ മതിൽ ഇടിഞ്ഞ് വീണ് രാരോത്തിലെ ഒരു വീട് ഭാഗികമായും തകർന്നു. വടകര വില്ല്യാപ്പള്ളിയിലെ രണ്ട് കുടുംബങ്ങളില്‍ നിന്നായി 10 പേരെ അൻസാർ കോളജിലെ ദുരിതാശ്വാസ ക്യാമ്പിൽ എത്തിച്ചു. കൊയിലാണ്ടി കീഴരിയൂരിലെ വിവിധ ഭാഗങ്ങളിൽ വെള്ളം കയറിയതിനെ തുടർന്ന് 79 പേരെയും ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി.

Intro:ജില്ലയിൽ മഴ കനക്കുന്നു: രണ്ടു വീടുകൾ തകർന്നു

Body:ജില്ലയിൽ മഴ ശക്തമായതോടെ ഗ്രാമപ്രദേശങ്ങളിൽ നാശനഷ്ടം. കാവിലുംപാറ വില്ലേജിൽ പഷ്ണക്കണ്ടി പൊക്കന്റെ വീട് മഴയിൽ പൂർണമായും തകർന്നു. താമരശേരി താലൂക്കിൽ മതിൽ ഇടിഞ്ഞ് വീണു രാരോത്ത് വില്ലേജിൽ ഒരു വീട് ഭാഗികമായി തകർന്നു. വടകര താലൂക്കിൽ വില്ല്യാപ്പള്ളിയിൽ രണ്ടു കുടുംബങ്ങളിൽ നിന്നായി 10 പേരെ അൻസാർ കോളജിലെ ദുരിതാശ്വാസ ക്യാമ്പിൽ എത്തിച്ചു. കൊയിലാണ്ടി കീഴരിയൂർ വില്ലേജിൽ വിവിധ ഭാഗങ്ങളിൽ വെള്ളം കയറിയതിനെ തുടർന്ന് 79 പേരെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി. കീഴരിയൂർ നമ്പ്രത്തുകര റീജ്യണൽ സ്കൗട്ട് ട്രെയ്നിംഗ് സെന്ററിലെ ക്യാമ്പിൽ രണ്ടു കുടുംബങ്ങളിൽ നിന്നായി 14 പേരും നടുവത്തൂർ സൗത്ത് എൽ പി സ്കൂളിലെ ക്യാമ്പിൽ 12 കുടുംബങ്ങിൽ നിന്നായി 65 പേരും ഉണ്ട്.

Conclusion:ഇടിവി ഭാരത് , കോഴിക്കോട്
Last Updated : Jul 23, 2019, 2:07 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.