കോഴിക്കോട് : ജില്ലയിൽ വീണ്ടും എച്ച്1എന്‍1 മരണം. കഴിഞ്ഞ ദിവസം മരിച്ച പന്ത്രണ്ട് വയസുകാരിക്കാണ് രോഗം സ്ഥിരീകരിച്ചത്. പനിയെ തുടര്‍ന്ന് മെഡിക്കല്‍ കോളജിലെ മാതൃശിശു സംരക്ഷണ വിഭാഗത്തില്‍ കുട്ടി ഒരു ദിവസം ചികിത്സയിലായിരുന്നു.
മരണശേഷം മെഡിക്കല്‍ കോളജ് ലാബില്‍ നടത്തിയ പരിശോധനയിലാണ് എച്ച്1എന്‍1 സ്ഥിരീകരിച്ചത്. കുട്ടിയുടെ സഹോദരിക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ ഈ കുട്ടിയുടെ നിലയില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് മാതൃശിശു സംരക്ഷ വിഭാഗത്തിലെ ഡോക്‌ടര്‍മാര്‍ അറിയിച്ചു.