കോഴിക്കോട്: കൊയിലാണ്ടിയിൽ പട്ടാപ്പകൽ ഗുണ്ടാ ആക്രമണം. കാർ തടഞ്ഞാണ് എട്ടംഗ സംഘം ആക്രമണം നടത്തിയത്. വടിവാൾ ഉൾപ്പടെയുള്ള ആയുധങ്ങൾ ഉപയോഗിച്ചായിരുന്നു ഗുണ്ടാസംഘത്തിന്‍റെ വിളയാട്ടം. പ്രണയിച്ച് വിവാഹം ചെയ്‌ത മുഹമ്മദ് സ്വാലിഹ് എന്ന യുവാവിനെയാണ് ആക്രമിച്ചത്. ഇയാളും സുഹൃത്തുക്കളും സഞ്ചരിച്ച കാർ അടിച്ചുതകർത്ത ഗുണ്ടകൾ അവരെ വഴിയിൽ വച്ച് ഭീഷണിപ്പെടുത്തുകയും വെട്ടി പരിക്കേൽപ്പിക്കുകയും ചെയ്‌തു. വ്യാഴാഴ്‌ച വൈകിട്ടാണ് സംഭവം നടന്നത്.
ബന്ധുക്കളുടെ കടുത്ത എതിർപ്പിന്‍റെ പശ്ചാത്തലത്തിൽ രജിസ്റ്റർ വിവാഹമാണ് നടത്തിയത്. യുവാവിനെ പെൺകുട്ടിയുടെ അമ്മാവന്മാരായ കബീർ, മൻസൂർ എന്നിവരാണ് വെട്ടിയത്. നാട്ടുകാർ എത്തി ആക്രമണം തടയാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. സംഭവത്തിൽ വധശ്രമത്തിന് കേസെടുത്ത് പൊലീസ് അന്വേഷണം തുടങ്ങി. ഇവരുടെ കാറും ഗുണ്ടാസംഘം അടിച്ചു തകർത്തു.