കോഴിക്കോട്: വനിത ക്ഷേമ വകുപ്പിൻ്റെ പ്രവർത്തനങ്ങൾക്കായി നീക്കിവെക്കുന്ന ഫണ്ടുകൾ ഫലപ്രദമായി വിനിയോഗിക്കുന്നുവെന്ന് സർക്കാർ ഓഡിറ്റ് ചെയ്യുമെന്ന് മന്ത്രി വീണാ ജോർജ്. അന്താരാഷ്ട്ര വനിത ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച വനിത പാര്‍ലമെന്‍റ് ഓൺലൈൻ വഴി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
വിവിധ മേഖലകളിൽ സ്ത്രീകളുടെ പ്രാതിനിധ്യം വർധിപ്പിക്കണം. പുരുഷൻമാരുടെ കൂടി പങ്കാളിത്തം ഉറപ്പുവരുത്തിക്കൊണ്ടേ ലിംഗനീതി ഉറപ്പാകാനാകൂവെന്നും മന്ത്രി പറഞ്ഞു.
also read: അട്ടപ്പാടിയിൽ മൊബൈൽ മെഡിക്കൽ യൂണിറ്റുകൾ നിർത്തലാക്കാൻ നീക്കം
കേരള വനിത കമ്മിഷന്‍ ദേശീയ വനിത കമ്മിഷന്‍റെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. ചടങ്ങിൽ വനിത കമ്മിഷൻ ചെയർപേഴ്‌സണ്‍ അഡ്വ.പി.സതീദേവി അധ്യക്ഷത വഹിച്ചു. എം.എൽ.എ.തോട്ടത്തിൽ രവീന്ദ്രൻ മുഖ്യാതിഥിയായി. മേയർ ഡോ. ബീന ഫിലിപ്പ്, കമ്മിഷൻ അംഗങ്ങളായ അഡ്വ.എം.എസ് താര, ഇ.എം രാധ, ഷാദിദാ കമാൽ, ഡോ.ബി.സന്ധ്യ ഐ.പി.എസ് എന്നിവർ സംബന്ധിച്ചു.