കോഴിക്കോട്: റിക്കവറി വാഹനത്തിൽ കടത്തിയ പത്ത് കിലോ കഞ്ചാവുമായി മൂന്നുപേർ പിടിയിലായി. പാലക്കാട് സ്വദേശികളായ അനിൽ കുമാർ, ശ്രീജേഷ്, മലപ്പുറം വാഴക്കാട് സ്വദേശി അഹ്‌മദ് സുനിൽ എന്നിവരെയാണ് പിടികൂടിയത്. രാമനാട്ടുകര ബൈപാസ് മേൽപാലത്തിന് താഴെ നിന്ന് എക്സൈസ് സ്പെഷൽ സ്ക്വാഡ്യും ഇന്‍റലിജൻസ് ബ്യൂറോയും ചേർന്നാണ് ഇവരെ പിടികൂടിയത്. റിക്കവറി വാഹനം മറയാക്കി സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിലേക്ക് ഇവർ കഞ്ചാവ് കടത്തിയിട്ടുണ്ട്. പ്രധാന പ്രതികൾക്കായി തിരച്ചിൽ തുടരുകയാണ്. സർക്കിൾ ഇൻസ്പെക്‌ടർമാരായ വി.ആർ ദേവദാസ്, എ. പ്രജിത്ത് എന്നിവരുടെ നേതൃത്വത്തിലായിരുന്നു റെയ്‌ഡ്.
കോഴിക്കോട് പത്ത് കിലോ കഞ്ചാവുമായി മൂന്നുപേർ പിടിയിൽ - കോഴിക്കോട് പത്ത് കിലോ കഞ്ചാവ് പിടികൂടി
പാലക്കാട് സ്വദേശികളായ അനിൽ കുമാർ, ശ്രീജേഷ്, മലപ്പുറം വാഴക്കാട് സ്വദേശി അഹ്‌മദ് സുനിൽ എന്നിവരെയാണ് പിടികൂടിയത്. രാമനാട്ടുകര ബൈപാസ് മേൽപാലത്തിന് താഴെ നിന്നാണ് ഇവരെ പിടികൂടിയത്.