ETV Bharat / state

കോഴിക്കോട് മലമാനിനെ വേട്ടയാടിയ നാലുപേര്‍ അറസ്റ്റില്‍ - crime news

പ്രതികളില്‍ നിന്നും 102 കിലോ മലമാന്‍ ഇറച്ചി പിടിച്ചെടുത്തു. കൂടുതല്‍ പേരെ പിടികൂടാനുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.

four arrested for deer hunting  deer hunt  മലമാനിനെ വേട്ടയാടി  കോഴിക്കോട് നാലുപേര്‍ അറസ്റ്റില്‍  കോഴിക്കോട്  കോഴിക്കോട് ക്രൈം ന്യൂസ്  ക്രൈം ന്യൂസ്  crime news  crime latest news
മലമാനിനെ വേട്ടയാടി; കോഴിക്കോട് നാലുപേര്‍ അറസ്റ്റില്‍
author img

By

Published : Dec 30, 2020, 1:05 PM IST

കോഴിക്കോട്: അടിവാരം പുതുപ്പാടിയില്‍ മലമാനിനെ വേട്ടയാടിയ സംഘത്തിലെ നാലുപേരെ വനപാലകര്‍ അറസ്റ്റ് ചെയ്‌തു. കോരങ്ങാട് പാറമ്മല്‍ ആലുങ്ങല്‍ മുഹമ്മദ് റഫീഖ് എന്ന മാനു (43), മട്ടിക്കുന്ന് സ്വദേശികളായ വി പി ഭാസ്‌കരന്‍ (49), വി മഹേഷ് (40), യു ജെ ബാബു (48)എന്നിവരാണ് അറസ്റ്റിലായത്. മൈലള്ളാംപാറ മട്ടിക്കുന്ന് പ്രദേശത്ത് വനത്തോട് ചേര്‍ന്ന് സ്വകാര്യവ്യക്തിയുടെ സ്ഥലത്ത് മലമാനിനെ വേട്ടയാടിയെന്നുള്ള രഹസ്യവിവരം ലഭിച്ചതിനെത്തുടര്‍ന്ന് താമരശേരി റേഞ്ച് ഫോറസ്റ്റ് അധികൃതര്‍ നടത്തിയ പരിശോധനയിലാണ് നാലുപേരും പിടിയിലായത്. ഇവരില്‍ നിന്നും 102 കിലോ മാനിറച്ചിയും മാനിന്‍റെ തലയും കൊമ്പും പിടിച്ചെടുത്തു. മലമാനിനെ കഴുത്തറുത്ത് കൊന്ന ശേഷം പ്രതികള്‍ ഇറച്ചി വീതം വെച്ചെടുക്കുകയായിരുന്നെന്ന് അധികൃതര്‍ പറഞ്ഞു.

മൂന്ന് പ്രതികളെ തിങ്കളാഴ്‌ച രാത്രിയാണ് പിടികൂടിയത്. ഇവരില്‍ നിന്ന് ലഭിച്ച വിവരമനുസരിച്ചാണ് മുഹമ്മദ് റഫീഖിനെ വനപാലകര്‍ പിടികൂടിയത്. കേസില്‍ മട്ടിക്കുന്ന് സ്വദേശികളായ ബാലകൃഷ്‌ണന്‍, ഷിജു, രാജേഷ്, സിജു, പ്രകാശന്‍ എന്നീ അഞ്ചു പ്രതികള്‍ കൂടി പിടിയിലാവാനുണ്ടെന്ന് ആര്‍എഫ്ഒ പി സുധീര്‍ നെരോത്ത് പറഞ്ഞു. താമരശേരി റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ പി സുധീര്‍ നെരോത്തിന്‍റെ നേതൃത്വത്തില്‍ സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍മാരായ പി ടി ബിജു, മുസ്‌തഫ സാദിഖ്, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരായ സി ദീപേഷ്, കെ വി ശ്രീനാഥ്, ജി.എസ്.സജു, ഡ്രൈവര്‍ പി ജിതേഷ്, വാച്ചര്‍മാരായ എം എം പ്രസാദ്, ലജുമോന്‍, മുസ്‌തഫ എന്നിവരടങ്ങിയ സംഘമാണ് വേട്ടസംഘത്തെ പിടികൂടിയത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.