ETV Bharat / state

പ്രളയ ബാധിതർക്കായി എത്തിച്ച അരി പുഴുവരിച്ചതിനെ തുടർന്ന് കുഴിച്ചുമൂടി - പ്രളയ ബാധിതർക്കായി എത്തിച്ച അരി

മുക്കം കാരശ്ശേരിയിൽ കുഴിച്ചുമൂടിയത് നൂറിലേറെ ചാക്ക് അരി

flood relief rice  karassery panchayath  അരി പുഴുവരിച്ചു  കാരശ്ശേരി പഞ്ചായത്ത്  പ്രളയ ബാധിതർക്കായി എത്തിച്ച അരി  കറുത്തപറമ്പ് സാംസ്കാരിക നിലയം
പ്രളയ ബാധിതർക്കായി എത്തിച്ച അരി പുഴുവരിച്ചതിനെ തുടർന്ന് കുഴിച്ച് മൂടി
author img

By

Published : Aug 2, 2021, 12:28 PM IST

കോഴിക്കോട് : പ്രളയ ബാധിതർക്ക് വിതരണം ചെയ്യാനെത്തിയ അരി പുഴുവരിച്ചതിനെ തുടർന്ന് കുഴിച്ച് മൂടി. മുക്കം കാരശ്ശേരി പഞ്ചായത്തിലാണ് നൂറിലേറെ ചാക്ക് അരി കുഴിച്ചുമൂടിയത്. 2018ലെ പ്രളയകാലത്ത് വിതരണം ചെയ്യാനെത്തിച്ച അരി പഞ്ചായത്തിലെ കറുത്തപറമ്പ് സാംസ്കാരിക നിലയത്തിലാണ് സൂക്ഷിച്ചിരുന്നത്.

Also Read:മലപ്പുറത്ത് കിണറിൽ വീണ പോത്തിനെ രക്ഷിച്ച് അഗ്നിശമന സേന

താലൂക്ക് സപ്ലൈ ഓഫീസറുടെ നേതൃത്വത്തിൽ അരിയുടെ ഗുണമേന്മ സർക്കാർ ലാബിൽ പരിശോധിച്ചിരുന്നു. കന്നുകാലികൾക്കും പക്ഷികൾക്കുപോലും അരി ഭക്ഷ്യയോഗ്യമല്ലെന്നായിരുന്നു ഫലം. കഴിഞ്ഞ ഇടതുഭരണ സമിതിയുടെ കാലത്താണ് അരി സ്റ്റോക്ക് ചെയ്തത്.

ഇതര സംസ്ഥാന തൊഴിലാളികൾ നാട്ടിലേക്ക് പോയതുകൊണ്ട് അരി വിതരണം ചെയ്യാൻ കഴിഞ്ഞില്ലെന്നായിരുന്നു പഞ്ചായത്തിന്‍റെ ന്യായീകരണം.

യുഡിഎഫിൻ്റെ നേതൃത്വത്തിലുള്ള പുതിയ ഭരണ സമിതി അരി വിതരണം ചെയ്യാൻ തീരുമാനിച്ചതോടെയാണ് പുഴുവരിച്ച വിവരമറിഞ്ഞത്. തുടർന്ന് ഗുണമേന്മാ പരിശോധനയ്‌ക്ക് ശേഷം അരി മണ്ണ് മാന്തി യന്ത്രം ഉപയോഗിച്ച് കുഴിച്ച് മൂടുകയായിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.