ETV Bharat / state

ഓട്ടോയിൽ തുപ്പിയെന്ന് ആരോപിച്ച് 5 വയസുകാരന്‍റെ വസ്‌ത്രം അഴിപ്പിച്ച് തുടപ്പിച്ച് ഡ്രൈവർ - കോറോത്ത്

കുട്ടികളെ സ്‌കൂളിലേക്ക് കൊണ്ട് പോകുന്ന ഓട്ടോയിലെ ഡ്രൈവര്‍ കോറോത്ത് സ്വദേശി വിചിത്രനാണ് എൽകെജി വിദ്യാർഥിയോട് ക്രൂരത കാട്ടിയത്.

auto driver cruelty  ഓട്ടോയിൽ തുപ്പി  ഓട്ടോ ഡ്രൈവറുടെ ക്രൂരത  അഞ്ചുവയസുകാരന്റെ വസ്ത്രമഴിപ്പിച്ച് തുടപ്പിച്ചു  ഓട്ടോയിൽ തുപ്പിയ കുട്ടിയോട് ക്രൂരത  kozhikode  kozhikode latest news  kozhikode local news  five year old boy spit in vehicle  cruelty of auto driver kozhikode  കോഴിക്കോട്  കോറോത്ത്  കോറോത്ത് സ്വദേശി വിചിത്രൻ
ഓട്ടോയിൽ തുപ്പി
author img

By

Published : Jan 28, 2023, 3:53 PM IST

Updated : Jan 28, 2023, 4:16 PM IST

അഞ്ച് വയസുകാരനോട് ഓട്ടോ ഡ്രൈവറുടെ ക്രൂരത

കോഴിക്കോട്: വടകര കുഞ്ഞിപ്പള്ളിയിൽ അഞ്ച് വയസുകാരനോട് ഓട്ടോ ഡ്രൈവറുടെ ക്രൂരത. ഓട്ടോയില്‍ തുപ്പിയെന്ന് ആരോപിച്ച് ഡ്രൈവർ എൽകെജി വിദ്യാർഥിയുടെ വസ്‌ത്രം അഴിപ്പിച്ച് തുടപ്പിച്ചു. സ്‌കൂളിലേക്ക് കുട്ടികളെ കൊണ്ടുപോകുന്ന ഓട്ടോയിലെ ഡ്രൈവർ വിചിത്രൻ കോറാത്താണ് കുട്ടിയോട് ക്രൂരത കാണിച്ചത്.

സ്‌കൂളിലേക്ക് പോകുന്നതിനിടെ കുട്ടി വണ്ടിയിൽനിന്ന് പുറത്തേക്ക് തുപ്പുന്നതിനിടെ തുപ്പൽ അബദ്ധത്തിൽ ഓട്ടോറിക്ഷയിൽ വീഴുകയായിരുന്നു. ഇതിൽ പ്രകോപിതനായ ഡ്രൈവർ, കുട്ടിയെ വണ്ടിയിൽ നിന്ന് പിടിച്ചിറക്കി ഷർട്ട് അഴിപ്പിച്ച് തുപ്പൽ തുടപ്പിക്കുകയായിരുന്നു. മറ്റ് കുട്ടികളുടെ മുന്നില്‍വച്ചാണ് ഡ്രൈവർ കുട്ടിയുടെ വസ്ത്രമഴിപ്പിച്ച് തുടപ്പിച്ചത്.

കുട്ടി വാവിട്ട് കരഞ്ഞിട്ടും ഇയാൾ കേട്ടില്ല. സംഭവത്തെ കുറിച്ച് ചോദിച്ച കുട്ടിയുടെ മാതാവിനോടും ഇയാൾ തട്ടിക്കയറി. ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് ബാലാവകാശ കമ്മിഷൻ വിഷയത്തിൽ ഇടപെട്ടത്. സംഭവത്തിൽ ബാലാവകാശ കമ്മിഷൻ പൊലീസിനോട് റിപ്പോർട്ട് തേടി. എന്നാൽ ഇതുമായി ബന്ധപ്പെട്ട് പരാതിയൊന്നും ലഭിച്ചിട്ടില്ല എന്ന് പൊലീസ് വ്യക്തമാക്കി.

Last Updated : Jan 28, 2023, 4:16 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.