ETV Bharat / state

കോഴിക്കോട് അഞ്ച് സ്വകാര്യ ബസുകൾ അടിച്ച് തകര്‍ത്തു - കൊളക്കാടൻ ഗ്രൂപ്പ്

അഞ്ച് ബസുകൾ അടിച്ചു തകർത്തു. ബുധനാഴ്ച സർവീസ് നടത്തിയ ബസുകൾക്ക് നേരെയാണ് ആക്രമണമുണ്ടായത്. സർക്കാർ നിർദ്ദേശപ്രകാരം ഓടിയ ബസുകൾ രാത്രിയുടെ മറവിൽ സാമൂഹ്യ വിരുദ്ധർ അടിച്ചുതകർക്കുകയായിരുന്നു.

Mavoor  Kozhikode  private buses  private buses operated  കോഴിക്കോട് സര്‍വീസ്  അഞ്ച് സ്വകാര്യ ബസുകൾ  അടിച്ച് തകര്‍ത്തു  കൊളക്കാടൻ ഗ്രൂപ്പ്  ബനാറസ് ഗ്രൂപ്പ്
കോഴിക്കോട് സര്‍വീസ് നടത്തിയ അഞ്ച് സ്വകാര്യ ബസുകൾക്ക് അടിച്ച് തകര്‍ത്തു
author img

By

Published : May 21, 2020, 12:22 PM IST

Updated : May 21, 2020, 12:34 PM IST

കോഴിക്കോട്: സര്‍ക്കാര്‍ നിര്‍ദ്ദേശം പാലിച്ച് സര്‍വീസ് നടത്തിയ സ്വകാര്യ ബസുകൾക്ക് നേരെ വ്യാപക ആക്രമണം. അഞ്ച് ബസുകൾ അടിച്ചു തകർത്തു. ബുധനാഴ്ച സർവീസ് നടത്തിയ ബസുകൾക്ക് നേരെയാണ് ആക്രമണമുണ്ടായത്. സർക്കാർ നിർദ്ദേശപ്രകാരം ഓടിയ ബസുകൾ രാത്രിയുടെ മറവിൽ സാമൂഹ്യ വിരുദ്ധർ അടിച്ചുതകർക്കുകയായിരുന്നു. കൊളക്കാടൻ ഗ്രൂപ്പിന്‍റെ എരഞ്ഞിമാവിൽ നിർത്തിയിട്ട രണ്ട് ബസും ബനാറസ് ഗ്രൂപ്പിന്‍റെ മാവൂർ ഭാഗത്ത് നിർത്തിയിട്ട ഒരു ബസും ഒരു ടൂറിസ്റ്റ് ബസും കൂളിമാട് പി.എച്ച്.സി നിർത്തിയിട്ട എം.എ.ആർ എന്ന ബസുമാണ് അടിച്ചു തകർത്തത്. ബസുകളെല്ലാം ബുധനാഴ്ച സർവീസ് നടത്തിയിരുന്നു.

കോഴിക്കോട് അഞ്ച് സ്വകാര്യ ബസുകൾ അടിച്ച് തകര്‍ത്തു

ഇവർക്ക് നേരെ ബസുടമകളുടെ ഭാഗത്തു നിന്ന് ഭീഷണിയും ഉണ്ടായിരുന്നു. സി.സി.ടി.വി ഇല്ലാത്ത പ്രദേശങ്ങളിലെ ബസുകൾ നോക്കിയാണ് ആക്രമിച്ചത്. മൂവായിരം രൂപയോളം നഷ്ടം സഹിച്ചാണ് ഉടമകൾ ബുധനാഴ്ച ബസ് ഓടിച്ചത്. എന്നാല്‍ കൊളക്കാടൻ ഗ്രൂപ്പിന്‍റെ അടിച്ചുതകർത്ത ബസുകൾക്ക് പകരമുള്ള രണ്ടു ബസുകൾ ഉൾപ്പെടെ ആറ് ബസുകൾ ഇന്നും സർവീസ് നടത്തുന്നുണ്ട്. മുക്കം എരഞ്ഞിമാവിൽ ബസുകൾ തകർത്ത സംഭവത്തിൽ മുക്കം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. രണ്ട് മാസത്തോളം പൊതുഗതാഗതം നിലച്ചതിന് ശേഷം ബസുകൾ സർവീസ് ആരംഭിച്ചത് നിരവധി പേർക്ക് ആശ്വാസമായിരുന്നു. എന്നാൽ ഒരു വിഭാഗം ബസ് ഉടമകൾ നേരത്തെ തന്നെ ബസുകൾ ഓടിക്കുന്നതിനെതിരെ രംഗത്ത് വരികയും ചെയ്തിരുന്നു.

Last Updated : May 21, 2020, 12:34 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.