കോഴിക്കോട് : കോഴിക്കോട് നന്തി വളയത്തിനടുത്ത് കടലില്‍ മത്സ്യബന്ധത്തിന് പോയി കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി (Body of missing fisherman found). പീടിക വളപ്പില്‍ റസാഖ് (48) ആണ് മരിച്ചത്. ശക്തമായ മഴയും ഇടിമിന്നലുമേറ്റ് ബോട്ട് അപകടത്തില്‍പെടുകയായിരുന്നു.
ഇയാള്‍ക്കായി കോസ്റ്റ്ഗാര്‍ഡും മറൈന്‍ എന്‍ഫോഴ്‌സ്‌മെന്‍റും മത്സ്യതൊഴിലാളികളും ചേർന്ന് തെരച്ചില്‍ നടത്തി വരികയായിരുന്നു. മണിക്കൂറുകൾ നീണ്ട തെരച്ചിലിൽ റസാഖിനെ കണ്ടൊത്താനായിരുന്നില്ല. പിന്നീട് ഇന്നലെ (ജനുവരി 9) രാത്രിയോടെ മത്സ്യത്തൊഴിലാളികള്‍ വീണ്ടും നടത്തിയ തെരച്ചിലിലാണ് അപകടം നടന്ന സ്ഥലത്ത് നിന്നും തന്നെ റസാഖിന്‍റെ മൃതദേഹം (Fisherman died in Nandi boat accident) കണ്ടെത്തിയത്.
തിങ്കളാഴ്‌ച (ജനുവരി 8) വൈകിട്ട് അഞ്ച് മണിയോടെയാണ് നന്തി കടപ്പുറത്ത് നിന്ന് അഞ്ച് ബോട്ടുകൾ മത്സ്യബന്ധനത്തിനായി പോയത്. ശക്തമായ മഴയിലും ഇടിമിന്നലിലും ബോട്ട് അപകടത്തില്‍പെടുകയായിരുന്നു. അപകടത്തില്‍പ്പെട്ട ബോട്ടിൽ ഉണ്ടായിരുന്ന രണ്ട് പേരെയായിരുന്നു കാണാതായത്.
തിങ്കളാഴ്‌ച രാത്രിയോടെ ഒരാളെ കണ്ടെത്തി. മത്സ്യതൊഴിലാളിയായ തട്ടാന്‍ കണ്ടി അഷ്‌റഫിനെയാണ് മത്സ്യ ബന്ധന തൊഴിലാളികള്‍ നടത്തിയ തെരച്ചിലില്‍ കണ്ടെത്തിയത്. അഷ്‌റഫിനെ ഉടൻ തന്നെ നന്തിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
നാട്ടുകാരുടെ പ്രതിഷേധം : സംഭവത്തെ തുടർന്ന് കോസ്റ്റൽ ഗാർഡിനെതിരെയും മറ്റ് അധികാരികൾക്കെതിരെയും പ്രതിഷേധവുമായി നാട്ടുകാർ രംഗത്തെത്തിയിരുന്നു. അപകടം (Nandi boat accident) നടന്ന് 12 മണിക്കൂറില്‍ അധികമായിട്ടും ഉദ്യാഗസ്ഥരുടെ ഭാഗത്തുനിന്നും യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്നാണ് നാട്ടുകാരുടെ പരാതി. അപകടം നടന്ന ഉടനെ തന്നെ വിവരം അധികൃതരെ അറിയിച്ചിരുന്നെങ്കിലും യാതൊരു നടപടിയും സ്വീകരിച്ചില്ലെന്നാണ് നാട്ടുകാർ പറയുന്നത്.
കോസ്റ്റൽ ഗാർഡ് എത്താത്തതില്‍ പ്രതിഷേധിച്ച് നന്തിയില്‍ നാട്ടുകാരുടെ നേതൃത്വത്തില്‍ ഹൈവേ ഉപരോധിച്ചു. അധികൃതര്‍ വേണ്ട സൗകര്യങ്ങള്‍ ഒരുക്കി കാണാതായ മത്സ്യത്തൊഴിലാളിയെ എത്രയും പെട്ടെന്ന് കണ്ടെത്തണമെന്നാണ് പ്രതിഷേധത്തിൽ നാട്ടുകാർ ആവശ്യപ്പെട്ടിരുന്നത്. പിന്നീട് കോസ്റ്റൽ ഗാർഡ് എത്തി തെരച്ചിൽ നടത്തിയിരുന്നു.
കോസ്റ്റ്ഗാര്‍ഡും മറൈന്‍ എന്‍ഫോഴ്‌സ്‌മെന്‍റും മത്സ്യതൊഴിലാളികളും ചേർന്ന് നടത്തിയ തെരച്ചിലിലാണ് റസാഖിന്‍റെ മൃതദേഹം കണ്ടെത്താനായത്.
Also read: മുനമ്പത്ത് മത്സ്യബന്ധന ബോട്ടുകൾ കൂട്ടിയിടിച്ച് അപകടം : കൊല്ലം സ്വദേശി മരിച്ചു
മുനമ്പത്ത് അപകടം : എറണാകുളം മുനമ്പത്ത് കഴിഞ്ഞ ഒക്‌ടോബറിൽ ആണ് ഫൈബർ വള്ളം മറിഞ്ഞ് അപകടമുണ്ടായത്. സംഭവത്തില്‍ കാണാതായ നാലുപേർ മരണപ്പെടുകയുണ്ടായി. നവംബറിലും മുനമ്പത്ത് മത്സ്യബന്ധന ബോട്ടുകൾ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ ഒരാൾക്ക് ജീവന്‍ നഷ്‌ടമായിരുന്നു.