ETV Bharat / state

കോഴിക്കോട് കൊവിഡ് രോഗിയുടെ മത്സ്യബൂത്ത് അടിച്ചുതകര്‍ത്തു

രോഗം സ്ഥിരീകരിച്ച വ്യക്തി മാസ്‌ക് ധരിക്കാനോ സാമൂഹിക അകലം പാലിക്കാനോ തയ്യാറായിരുന്നില്ലെന്നും ആരോപണങ്ങളുണ്ട്

കോഴിക്കോട്  purameri Fish booth  Covid patient
കോഴിക്കോട് കൊവിഡ് രോഗിയുടെ മത്സ്യബൂത്ത് അടിച്ചുതകര്‍ത്തു
author img

By

Published : Jun 4, 2020, 10:26 AM IST

Updated : Jun 4, 2020, 3:54 PM IST

കോഴിക്കോട്: കൊവിഡ് രോഗം സ്ഥിരീകരിച്ച തൂണേരിയിലെ മത്സ്യവ്യാപാരിയുടെ കട അടിച്ചുതകര്‍ത്ത നിലയില്‍. പുറമേരി വെള്ളൂര്‍ റോഡിലെ ജെ.ജെ.ചോമ്പാല മത്സ്യബൂത്താണ് ഇന്നലെ രാത്രിയിൽ അജ്ഞാതർ തകർത്തത്. സിമന്‍റില്‍ ഉറപ്പിച്ച സ്റ്റാന്‍റ് ഉള്‍പെടെയുള്ളവ തകര്‍ത്തിരിക്കുകയാണ്. ഷട്ടറിനും കേടുവരുത്തി.

രോഗം സ്ഥിരീകരിച്ച വ്യക്തി മാസ്‌ക് ധരിക്കാനോ സാമൂഹിക അകലം പാലിക്കാനോ തയ്യാറായിരുന്നില്ലെന്നും ആരോപണങ്ങളുണ്ട്. ഇയാളുമായി സമ്പര്‍ക്കത്തിലേര്‍പെട്ട നൂറ്റമ്പതിലേറെ പേരാണ് ക്വാറന്‍റൈനിലായത്. ആറു പഞ്ചായത്തുകളും വടകര നഗരസഭയിലെ മൂന്നു വാര്‍ഡുകളും കണ്ടെയിന്‍മെന്‍റ് സോണായി പ്രഖ്യാപിച്ചിരിക്കുകയാണ്.

രോഗം സ്ഥിരീകരിച്ച് വ്യക്തിയോടുള്ള ദേഷ്യത്തിലാണ് പുറമേരി വെള്ളൂര്‍ റോഡിലെ മത്സ്യബൂത്തിന് നേരെയുണ്ടായ ആക്രമണം എന്നാണ് നിഗമനം. സംഭവത്തെത്തുടർന്ന് നാദാപുരം പൊലീസ് സ്ഥലത്തെത്തി.

Last Updated : Jun 4, 2020, 3:54 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.