ETV Bharat / state

സുരക്ഷാ ക്രമീകരണങ്ങൾ പാലിക്കാത്ത കെട്ടിടങ്ങൾക്കെതിരേ നടപടി വരുന്നു - ഫയർ ആന്റ് റെസ്ക്യൂ

ആദ്യ ഘട്ടത്തില്‍ നിയമലംഘനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ മുന്നറിയിപ്പ് നോട്ടീസ് നല്‍കും. തുടർന്നും ആവശ്യമായ നടപടി സ്വീകരിച്ചില്ലെന്ന് കണ്ടെത്തിയാല്‍ കെട്ടിട ലൈസന്‍സ് റദ്ദ് ചെയ്യും

സുരക്ഷ ക്രമീകരണങ്ങൾ പാലിക്കാത്ത കെട്ടിടങ്ങൾക്കെതിരേ നടപടി വരുന്നു
author img

By

Published : Oct 3, 2019, 4:04 PM IST

Updated : Oct 3, 2019, 5:20 PM IST

കോഴിക്കോട്: സുരക്ഷ ക്രമീകരണങ്ങൾ പാലിക്കാത്ത കെട്ടിടങ്ങൾക്കെതിരേ നിലപാട് കടുപ്പിച്ച് ഫയർ ആന്‍റ് റെസ്ക്യൂ. നഗര പരിധിയിൽ ബീച്ച് ഫയർ സ്റ്റേഷൻ ഉദ്യോഗസ്ഥർ നടത്തിയ ഒന്നാം ഘട്ട പരിശോധനയിൽ ആവശ്യത്തിന് സുരക്ഷ ക്രമീകരണങ്ങൾ ഇല്ലാത്ത കെട്ടിടങ്ങൾക്ക് നോട്ടീസ് നൽകിയിരുന്നു. സമയ പരിധി കഴിഞ്ഞിട്ടും സുരക്ഷ ഒരുക്കാത്ത കെട്ടിടങ്ങൾക്ക് രണ്ടാം ഘട്ട പരിശോധനയിൽ വീണ്ടും മുന്നറിയിപ്പ് നൽകി.തുടർന്നും നിയമം ലംഘിക്കുന്ന കെട്ടിടങ്ങളുടെ ലൈസൻസ് റദ്ദ് ചെയ്യാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളോട് ഫയർ ഫോഴ്സ് ആവശ്യപ്പെടും.

സുരക്ഷാ ക്രമീകരണങ്ങൾ പാലിക്കാത്ത കെട്ടിടങ്ങൾക്കെതിരേ നടപടി വരുന്നു

നഗരത്തില്‍ തീപിടുത്തമുണ്ടായ പല കടകളും ആവശ്യമായ സുരക്ഷ ഒരുക്കാത്തവയായിരുന്നു. ഈ സാഹചര്യത്തിലാണ് ഫയർ ആന്‍റ് റെസ്ക്യൂ ശക്തമായ നടപടികള്‍ സ്വീകരിക്കുന്നത്.

Intro:സുരക്ഷ ക്രമീകരണങ്ങൾ പാലിക്കാത്ത കെട്ടിടങ്ങൾക്കെതിരേ നടപടി വരുന്നു

Body:ഫയർ ആന്റ് റെസ്ക്യൂ നിഷ്കർഷിക്കുന്ന സുരക്ഷ ക്രമീകരണങ്ങൾ പാലിക്കാത്ത കെട്ടിടങ്ങൾക്കെതിരേ നിലപാട് കടുപ്പിക്കാനൊരുങ്ങി ഫയർ ആന്റ് റെസ്ക്യൂ. നഗര പരിധിയിൽ ബീച്ച് ഫയർ സ്റ്റേഷൻ ഉദ്യോഗസ്ഥർ നടത്തിയ ഒന്നാം ഘട്ട പരിശോധനയിൽ ആവിശ്യത്തിന് സുരക്ഷ ക്രമീകരണങ്ങൾ ഇല്ലാത്ത കെട്ടിടങ്ങൾക്ക് നോട്ടീസ് നൽകിയിരുന്നു. എന്നാൽ അനുവദിച്ച സമയ പരിധി കഴിഞ്ഞിട്ടും സുരക്ഷ ഒരുക്കാത്ത കെട്ടിടങ്ങൾക്ക് രണ്ടാം ഘട്ട പരിശോധനയിൽ വീണ്ടും മുന്നറിയിപ്പു നൽകിയിട്ടുണ്ട്. രണ്ടാം ഘട്ട പരിശോധനയ്ക്ക് ശേഷവും സുരക്ഷ ക്രമീകരണങ്ങൾ നടത്താത്ത കെട്ടിടങ്ങളുടെ ലൈസൻസ് റദ്ദ് ചെയ്യാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളോട് ഫയർ ഫോഴ്സ് ആവിശ്യപ്പെടും.

byte _ പി. അജിത് കുമാർ
ബീച്ച് ഫയർ ആന്റ് റെസ്ക്യൂ സ്റ്റേഷൻ ഓഫീസർ

Conclusion:ഫയർ ആന്റ് റെസ്ക്യൂ, ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്ന സുരക്ഷ വീഴ്ച്ചകൾ മുഖവിലയ്ക്കെടുക്കാതെ മുന്നോട്ട് പോയ കടകളിൽ തീപ്പിടിത്തമുണ്ടായത് മുൻ വർഷങ്ങളിൽ നഗരം സാക്ഷ്യം വഹിച്ചതാണ്. ഇത്തരം കെട്ടിടങ്ങൾക്കെതിരേ നടപടി എടുക്കാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ജാഗ്രത പാലിക്കണമെന്നും ഉദ്യോഗസ്ഥർ പറയുന്നു.

ഇടിവി ഭാരത്, കോഴിക്കോട്.
Last Updated : Oct 3, 2019, 5:20 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.