ETV Bharat / state

കിണറ്റിൽ വീണ ആടിനെ രക്ഷിക്കാനിറങ്ങിയ ഉടമസ്ഥന്‍ കിണറില്‍ കുടുങ്ങി - ചേലക്കാട് ഫയർഫോഴ്സ് വാർത്തകൾ

ഏറെ വെള്ളമുണ്ടായിരുന്ന കിണറ്റിൽ വീണ ആടിനെ രക്ഷിക്കാനിറങ്ങിയ ഉടമസ്ഥമനായ 61കാരനും കിണറ്റിൽ അകപ്പെടുകയായിരുന്നു

Fire force rescued old man and goat trapped in well  കിണറ്റിൽ വീണ ആളിനെ ഫയർഫോഴ്സ് എത്തി രക്ഷിച്ചു  ഫയർഫോഴ്‌സ് വാർത്തകൾ  ചേലക്കാട് ഫയർഫോഴ്സ് വാർത്തകൾ  Chelakkad fire force news
കിണറ്റിൽ വീണ ആടിനെയും രക്ഷിക്കാനിറങ്ങി കിണറ്റിൽ അകപ്പെട്ട ഉടമസ്ഥനേയും രക്ഷപ്പെടുത്തി
author img

By

Published : Mar 2, 2021, 3:37 PM IST

കോഴിക്കോട്: കിണറ്റിൽ വീണ ആടിനെ രക്ഷിക്കാനിറങ്ങി കിണറ്റിൽ അകപ്പെട്ട വൃദ്ധനെ രക്ഷപ്പെടുത്തി ഫയർഫോഴ്‌സ്. പുറമേരി പഞ്ചായത്തിലെ അരൂരിലാണ് സംഭവം. ഏറെ വെള്ളമുള്ള കിണറ്റിൽ വീണ ആടിനെ രക്ഷിക്കാൻ ഉടമസ്ഥനായ പൊക്കൻ (61) കിണറിൽ ഇറങ്ങുകയായിരുന്നു.

എന്നാൽ വൃദ്ധനായ പൊക്കന് ആടിനെയും കൊണ്ട് തിരിച്ച് കയറായൻ സാധിച്ചില്ല. തുടർന്ന് വിവരമറിഞ്ഞെത്തിയ നാട്ടുകാർ പൊക്കനെയും ആടിനെയും കിണറ്റിൽ നിന്നും കയറ്റാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടർന്നാണ് നാട്ടുകാർ ഫയർഫോഴ്‌സിനെ വിവരമറിയിച്ചത്. ഫയർഫോഴ്‌സ് സംഘം എത്തി പൊക്കനെയും ആടിനെയും രക്ഷപ്പെടുത്തി. അരൂർ സ്വദേശി ജ്യോതി കുമാറിന്‍റെ കിണറ്റിലാണ് അയൽവാസിയായ പൊക്കന്‍റെ ആട് വീണത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.