കോഴിക്കോട്: വടകരക്കടുത്ത് മേമുണ്ടയിൽ ഒരു ലക്ഷം രൂപയുടെ നിരോധിത പുകയില ഉൽപന്നങ്ങളുമായി ഒരാൾ അറസ്റ്റിൽ. മേമുണ്ട സ്വദേശി അഷ്റഫ് (35)നെയാണ് വടകര എക്സൈസ് റെയ്ഞ്ച് ഇൻസ്പെക്‌ടർ കെ.കെ.ഷിജിൽ കുമാറും സംഘവും അറസ്റ്റ് ചെയ്‌തത്.
പൊതു വിപണിയില്‍ എകദേശം ഒരു ലക്ഷം രൂപ വില വരുന്ന ഹാന്‍സ്, കൂള്‍ തുടങ്ങി 2000 പാക്കറ്റ് പുകയില ഉൽപന്നങ്ങളാണ് പിടിച്ചെടുത്തത്. മംഗലാപുരത്ത് നിന്ന് എത്തിക്കുന്ന പുകയില ഉൽപന്നങ്ങൾ ഇയാൾ വടകരയിൽ ഹോൾസെയിലായി വിൽപന നടത്തുകയാണ് ചെയ്യുന്നതെന്ന് പൊലീസ് പറഞ്ഞു.