കോഴിക്കോട്: പരിസ്ഥിതി ദിനം ആചരിച്ച് തോട്ടുമുക്കം നവധാര ക്ലബ്. വാർഷികത്തിനായി മാറ്റിവച്ച പണം ഉപയോഗിച്ച് നൂറുകണക്കിന് കുടുംബങ്ങൾക്ക് പച്ചക്കറി വിത്തുകൾ നല്‍കി. പരിസ്ഥിതി ദിനത്തിന് മുന്നോടിയായി തോട്ടുമുക്കത്തെ കാർഷിക ഗ്രാമമാക്കുക എന്നതാണ് ക്ലബിന്‍റെ ലക്ഷ്യം.
വിത്തു നൽകിയതിന് ശേഷം അത് പരിപോഷിപ്പിക്കുന്നതിന് വേണ്ടി നവധാര ജീവനി എന്ന പേരിൽ ഒരു വാട്‌സ് ആപ്പ് ഗ്രൂപ്പും ആരംഭിച്ചിരുന്നു. പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച് നവധാര ജീവനി വാട്‌സ് ആപ്പ് കൂട്ടായ്മയിലെ നമ്പറുകളില്‍ നറുക്കെടുപ്പിലൂടെ തെരഞ്ഞെടുത്ത 30 പേർക്ക് മൂന്നു വർഷം കൊണ്ട് കായ്ക്കുന്ന പ്ലാവിൻ തൈകളും വിതരണം ചെയ്തു. വിതരണ ഉദ്ഘാടനം തിരുവമ്പാടി എംഎൽഎ ജോർജ് എം.തോമസ് നിർവഹിച്ചു.