കോഴിക്കോട്: കേരളത്തിലേക്ക് വൻതോതിൽ ബ്രൗൺഷുഗർ കടത്തിയെന്ന കേസില്‍ രാജസ്ഥാന്‍ സ്വദേശി ഭരത് ലാൽ ആജ്‌ന(38)യെ 12 വര്‍ഷം കഠിന തടവിന് ശിക്ഷ വിധിച്ചു. ഒരു ലക്ഷം രൂപ പിഴയും അടക്കണം. വടകര എൻ.ഡി.പി.എസ് സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്.
2018 സെപ്‌റ്റംബറിൽ കുന്ദമംഗലം എൻ.ഐ.ടി പരിസരത്ത് നിന്നാണ് പൊലീസും ഡിസ്‌ട്രിക് ആന്‍റി നാര്‍കോട്ടിക് സ്പെഷ്യല്‍ ആക്ഷന്‍ ഫോഴ്സും (ഡന്‍സാഫ്) ചേർന്ന് 500 ഗ്രാം ബ്രൗൺഷുഗര്‍ ഇയാളുടെ പക്കല്‍ നിന്നും പിടിച്ചെടുക്കുന്നത്.
കുന്ദമംഗലം എസ്.ഐ മാരായ കൈലാസ് നാഥ് എസ്.ബി, അശോകൻ. ടി, എ.എസ്.ഐ അബ്‌ദുൾ മുനീർ, ഡൻസാഫ് ടീമംഗങ്ങൾ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.