ETV Bharat / state

ഭിന്നശേഷിക്കാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി ; മൂന്ന് പേര്‍ അറസ്റ്റില്‍ - kerala news updates

പേരാമ്പ്രയില്‍ നിന്ന് യാത്ര പുറപ്പെട്ട പെണ്‍കുട്ടി വഴിതെറ്റി പരപ്പനങ്ങാടിയിലെത്തുകയായിരുന്നു. നെടുവ സ്വദേശികളായ മൂന്ന് പേരാണ് പിടിയിലായത്. പെണ്‍കുട്ടിയെ കണ്ടെത്തിയത് കാസര്‍കോട്ടേക്കുള്ള ട്രെയിനില്‍ നിന്ന്.

gang rape  minor girl was gang raped  minor girl was gang raped in parappanangadi  Differently abled minor girl  ഭിന്നശേഷിക്കാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി  പേരാമ്പ്ര  ഭിന്നശേഷിക്കാരിയെ കൂട്ടബലാത്സംഗം ചെയ്‌തു  കോഴിക്കോട് വാര്‍ത്തകള്‍  കോഴിക്കോട് വാര്‍ത്തകള്‍  കോഴിക്കോട് പുതിയ വാര്‍ത്തകള്‍  kerala news updates  latest news in kerala
അറസ്റ്റിലായ സജീർ, മുനീർ, പ്രജീഷ് എന്നിവര്‍
author img

By

Published : Dec 28, 2022, 9:11 AM IST

കോഴിക്കോട്: പരപ്പനങ്ങാടിയില്‍ ഭിന്നശേഷിക്കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ മൂന്ന് പേര്‍ കസ്റ്റഡിയില്‍. പരപ്പനങ്ങാടി നെടുവ സ്വദേശികളായ സജീർ, മുനീർ, പ്രജീഷ് എന്നിവരെയാണ് പേരാമ്പ്ര പൊലീസ് കസ്റ്റഡിയിലെടുത്തത്. പേരാമ്പ്ര സ്വദേശിയായ 19കാരിയാണ് ബലാത്സംഗത്തിന് ഇരയായത്.

കഴിഞ്ഞ ദിവസമാണ് സംഭവം. പേരാമ്പ്രയില്‍ നിന്ന് ബന്ധു വീട്ടിലേക്ക് പോകുമ്പോള്‍ വഴിതെറ്റിയ പെണ്‍കുട്ടി പരപ്പനങ്ങാടി റെയില്‍വേ സ്റ്റേഷനില്‍ എത്തുകയായിരുന്നു. തുടര്‍ന്ന് പ്രതിയായ ഓട്ടോ ഡ്രൈവര്‍ സജീര്‍ പെണ്‍കുട്ടിയെ സഹായിക്കാമെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടുപോവുകയും പീഡിപ്പിക്കുകയും കൂട്ടാളികളായ മുനീർ, പ്രജീഷ് എന്നിവര്‍ക്ക് കൈമാറുകയും ചെയ്‌തു. തുടര്‍ന്ന് ഇവരും പെണ്‍കുട്ടിയെ ബലാത്സംഗത്തിന് ഇരയാക്കിയെന്നുമാണ് പൊലീസ് പറയുന്നത്.

പെണ്‍കുട്ടിയെ കാണാതായതോടെ കുടുംബം പൊലീസില്‍ പരാതി നല്‍കി. പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ പെണ്‍കുട്ടിയെ കാസര്‍കോട്ടേക്ക് പോകുന്ന ട്രെയിനില്‍ നിന്നും പൊലീസ് കണ്ടെത്തുകയായിരുന്നു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തിയപ്പോഴാണ് പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയായതായി കണ്ടെത്തിയത്. പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പൊലീസ് പ്രതികളെ പിടികൂടുകയായിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.