ETV Bharat / state

പ്രകൃതിയല്ല... മനുഷ്യനാണ് അകലുന്നത്; പ്രകൃതിയെ തൊട്ടറിഞ്ഞ്‌ ദാമോദരന്‍

18 വര്‍ഷത്തെ പ്രവാസിജീവിതത്തിന് ശേഷം നാട്ടിലെത്തി പ്രകൃതി സംരക്ഷണം. സ്വന്തം കൈയില്‍ നിന്നും പണം മുടക്കി ഇരുവഴിഞ്ഞി പുഴയുടെ തീരത്ത് പത്ത് വര്‍ഷമായി ദാമോദരന്‍ മുളങ്കാട്‌ നട്ടുപരിപാലിക്കുന്നു.

author img

By

Published : Dec 18, 2021, 2:13 PM IST

environmental protection  protects iruvazhinji river bank  kerala flood related news  kozhikode dhamodharan nature lover story  plants bamboo on river banks  prakrithi mitra award  കോഴിക്കോട്‌ ദാമോദരന്‍ സ്റ്റോറി  പ്രകൃതി സംരക്ഷണം വാര്‍ത്തകള്‍  ഇരുവഴിഞ്ഞി പുഴയുടെ തീരം  കോരളത്തില്‍ പ്രളയം  കോഴിക്കോട്‌ പ്രകൃതി സ്‌നേഹി  kozhikode latest news
പ്രകൃതിയല്ല... മനുഷ്യനാണ് അകലുന്നത്; സ്‌നേഹിച്ചാല്‍ അവ തിരിച്ച് സംരക്ഷിക്കും; പ്രകൃതിയെ തൊട്ടറിഞ്ഞ്‌ ദാമോദരന്‍

കോഴിക്കോട്‌: കേരളത്തില്‍ തുടര്‍ക്കഥയാകുന്ന പ്രളയവും മണ്ണിടിച്ചിലും പ്രകൃതിയോട്‌ മനുഷ്യന്‍ എത്രത്തോളം അടുത്ത് നില്‍ക്കണമെന്നതിന്‍റെ പ്രസക്തി വര്‍ധിപ്പിക്കുന്നതാണ്. നമ്മള്‍ പ്രതൃതിയെ സ്‌നേഹിച്ചാന്‍ അവ തിരിച്ച് നമ്മെ സംരക്ഷിക്കുമെന്നതിന് ഉദാഹരണമാണ് കോഴിക്കോട്‌ സ്വദേശി ദമോദരന്‍റെ ഇരുവഴിഞ്ഞി പുഴയോരത്തെ വീടും പ്രദേശവും. മുക്കം തൃക്കുട മണ്ണക്ഷേത്രക്കടവിനോട്‌ തൊട്ടടുത്താണ് ദാമോദരന്‍ പരിപാലിക്കുന്ന ഇരുവഴിഞ്ഞി പുഴയുടെ തീരം.

"ലാഭം മോഹിച്ചിട്ടല്ല.... പ്രകൃതിക്ക്‌ വേണ്ടിയാണ് മുളങ്കാട്‌ നിര്‍മാണം. മുന്‍പ്‌ ഗള്‍ഫില്‍ ജോലി ചെയ്യുമ്പോഴാണ് നാടിന്‍റെ വില മനസിലാക്കുന്നത്. അവിടെ ഇതുപോലെ പുഴകളോ കുറെ വൃക്ഷങ്ങളോ ഇല്ലോ". 18 വര്‍ഷത്തെ ഗള്‍ഫ്‌ ജീവിതം മതിയാക്കി നാട്ടിലെത്തിയപ്പോള്‍ ആദ്യം ചെയ്‌തത്‌ മലിനമായി കിടന്ന ഇരുവഴിഞ്ഞി പുഴയോരം വൃത്തിയാക്കി. പ്രകൃതിയോട്‌ ഇണങ്ങിയെങ്ങനെ പുഴയോരം മനോഹരമാക്കാമെന്ന ചിന്തയാണ് മുളങ്കാടെന്ന ആശയത്തിലെത്തിയത്.

പത്ത് വര്‍ഷം മുന്‍പാണ് ദാമോദരന്‍ പുഴയുടെ തീരത്ത് മുള നട്ടുപിടിപ്പിക്കാന്‍ തുടങ്ങിയത്. പ്രത്യേകിച്ച് ലാഭമൊന്നുമില്ല മറിച്ച് നഷ്ടമാണ് ഏറെയും. ഇത്രയും നഷ്ടം സഹിച്ച് എന്തിനാണ് ഈ പണിക്ക് പോകുന്നതെന്ന് ചോദിച്ചാല്‍ ഒരു പുഞ്ചിരി മാത്രമാണ് ദാമോദരന് അതിനുള്ള ഉത്തരം. കഴിഞ്ഞ രണ്ട് പ്രളയത്തിനും ഇരുവഴിഞ്ഞിയും ചാലിയാറും തീരം കവര്‍ന്നപ്പോള്‍ ദാമോദരന്‍റെ ഒരു തുണ്ട് ഭൂമി പോലും പോയില്ല.

2008ൽ എട്ട് ലക്ഷത്തോളം രൂപ ചെലവഴിച്ച് 250 മീറ്റർ പുഴയോരത്ത് മുളകൾ വച്ചുപിടിപ്പിച്ചു. എന്നാല്‍ അവ വെള്ളപ്പൊക്കത്തിൽ നശിച്ചുപോയി. പിന്നീട്‌ വളർച്ചയെത്തിയ മുളയുടെ ഇരുനൂറ് തൈകള്‍ വയനാട്ടിൽ നിന്ന് എത്തിച്ചു നടുകയായിരുന്നു. മണൽ ചാക്കുകൾ കൊണ്ട് പുഴയോരം ഉയർത്തിയ ശേഷമാണ് തൈകള്‍ വച്ചുപിടിപ്പിച്ചത്. അധികൃതരുടെ പ്രത്യേക അനുവാദത്തോടെയായിരുന്നു മുളങ്കാട് നിർമാണം.

രണ്ട്‌ വർഷം കൊണ്ട് അവ പടർന്ന് പന്തലിച്ചു. ഒരോ വർഷവും പൊട്ടി മുളച്ച് വരുന്ന തൈകൾ മറ്റ്‌ സ്ഥലങ്ങളിലും നട്ടുവളർത്തിയതോടെ ഇന്ന് തീരത്ത്‌ 350 മീറ്ററോളം നീളത്തിൽ മുളങ്കാടുകളാണ്. ആരുടേയും സഹായമില്ലാതെ ദാമോദരന്‍ സ്വന്തമായാണ് മുളങ്കാട്‌ പരിപാലിക്കുന്നത്. മുളയുടെ വേരുകൾ കാർപറ്റ് പോലെ മണ്ണിൽ ഇഴകിച്ചേർന്നതിനാൽ ശക്തമായ മഴയത്ത് പോലും മണ്ണിളകില്ല.

Also Read: നൂറ്റാണ്ടുകളുടെ ചരിത്രശേഷിപ്പായി കരുമാടിക്കുട്ടന്‍

നിരവധി പേരാണ് മുളങ്കാട് സന്ദർശിക്കാനെത്തിന്നത്. വിദ്യാർഥികളുടെ പഠനക്യാമ്പുകളും വിവിധ രാഷ്ട്രീയ പാർട്ടികളുടെ സമ്മേളനങ്ങളും ഇവിടെ വച്ച് നടത്താറുണ്ട്. പ്രകൃതി സംരക്ഷണത്തിന് 2016ൽ വനം വകുപ്പിന്‍റെ പ്രകൃതി മിത്ര പുരസ്ക്കാരവും ദാമോദരന് ലഭിച്ചിരുന്നു. ലക്ഷക്കണക്കിന് രൂപ മുടക്കി മുളകൾ നട്ടുപിടിപ്പിച്ച് അതിനെ പരിപാലിച്ച് വരുന്നതടക്കമുള്ള പ്രവർത്തനങ്ങൾ മുൻനിർത്തിയാണ് പുരസ്ക്കാരം നൽകിയത്. 2016ൽ സിറ്റിസൺ കൺസർവേറ്ററായും ദാമോദരനെ നിയമിച്ചിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.