കോഴിക്കോട്: ആളൊഴിഞ്ഞ പറമ്പിലെ കിണറ്റിൽ അഴുകിയ നിലയിൽ പുരുഷൻ്റെ മൃതദേഹം കണ്ടെത്തി. കുറ്റിക്കാട്ടുർ പൈങ്ങോട്ടുപുറം ഇടമച്ചികുഴി പറമ്പിലെ കിണറ്റിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ആരുടെതാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല.
മെഡിക്കൽ കോളജ് പൊലീസിൻ്റെ നേതൃത്വത്തിൽ പരിശോധന നടത്തിയതിന് ശേഷം മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. പറമ്പിൽ നാളികേരം എടുക്കാൻ എത്തിയവരാണ് മൃതദേഹം കണ്ടത്. മെഡിക്കൽ കോളജ് എസ്.ഐ എൻ.കെ. അനിൽകുമാർ, സിവിൽ പൊലീസ് ഓഫിസർമാരായ രാജിവ് പി.പി, മനോജ് സി.അർ, സുനിൽ കുമാർ പി വി, സംസ്ൺ, ഹരിഹരൻ വി.കെ. പ്രബിഷ് ടി, നിധിഷ് എം.എ എന്നിവരുടെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടത്തി.