കോഴിക്കോട്: തിരുവനന്തപുരം സ്വർണകടത്തുമായി ബന്ധപ്പെട്ട് കോഴിക്കോട് രണ്ടിടങ്ങളില്‍ നടന്ന കസ്റ്റംസ് പരിശോധനയില്‍ മൂന്ന് കിലോ സ്വര്‍ണം പിടികൂടി. പാളയത്തെ മൊത്ത വിൽപ്പന കേന്ദ്രത്തിലും ഗോവിന്ദപുരത്തെ സ്വർണാഭരണ നിർമ്മാണ ശാലയിലുമാണ് റെയ്‌ഡ് നടന്നത്. മൊത്തവ്യാപാര കേന്ദ്രത്തിൽ നിന്നും അനധികൃതമായി സൂക്ഷിച്ച മൂന്ന് കിലോയിലധികം സ്വർണമാണ് കണ്ടെടുത്തത്. കസ്റ്റംസ് അസിസ്റ്റന്‍റ് കമ്മിഷണർ എൻ എസ് ദേവിന്‍റെ നേതൃത്വത്തിലാണ് പരിശോധന നടന്നത്.
കോഴിക്കോട് രണ്ടിടങ്ങളില്‍ കസ്റ്റംസ് പരിശോധന; മൂന്ന് കിലോ സ്വര്‍ണം പിടികൂടി - gold smuggling news
മൊത്തവ്യാപാര കേന്ദ്രത്തിൽ നിന്നും അനധികൃതമായി സൂക്ഷിച്ച മൂന്ന് കിലോയിലധികം സ്വർണമാണ് കണ്ടെടുത്തത്
സ്വര്‍ണം