ETV Bharat / state

കുറ്റ്യാടിയില്‍ പാർട്ടിക്ക് പുനർചിന്ത, സീറ്റ് ഏറ്റെടുക്കാൻ സിപിഎം - കുറ്റ്യാടി ഏറ്റെടുക്കാൻ സിപിഎം

കേരള കോൺഗ്രസ് സ്ഥാനാർഥിയായി നിശ്ചയിച്ച മുഹമ്മദ് ഇക്ബാലിന് മണ്ഡലത്തിൽ ഇറങ്ങാൻ സാധിക്കാത്ത സ്ഥിതിയാണ്. നാളെ രാവിലെ കൺവൻഷൻ നടത്താൻ തീരുമാനിച്ചിരുന്നു. എന്നാൽ സിപിഎം പ്രവർത്തകരുടെ ഭാഗത്ത് നിന്ന് അനുകൂലമായ പ്രതികരണമല്ല. ഈ സാഹചര്യത്തിലാണ് ജോസ് കെ മാണിയും കോടിയേരി ബാലകൃഷ്ണനും തമ്മിൽ ചർച്ച നടത്തിയത്.

cpm-to-reconsider-in-kuttiyadi-assembly-seat
കുറ്റ്യാടിയില്‍ പാർട്ടിക്ക് പുനർചിന്ത, സീറ്റ് ഏറ്റെടുക്കാൻ സിപിഎം
author img

By

Published : Mar 14, 2021, 3:00 PM IST

കോഴിക്കോട്: സ്ഥാനാർഥികളെ പ്രഖ്യാപിച്ച ശേഷം സിപിഎമ്മിനെ ഏറെ പ്രതിരോധത്തിലാക്കിയ കുറ്റ്യാടി സീറ്റില്‍ പാർട്ടി പുനരാലോചന നടത്തുന്നു. ഘടകകക്ഷിയായ കേരള കോൺഗ്രസ് എമ്മിന് നല്‍കിയ കുറ്റ്യാടി സീറ്റ് തിരിച്ചെടുക്കാൻ സിപിഎം ശ്രമം തുടങ്ങി. കോടിയേരി ബാലകൃഷ്ണൻ ഇടപെട്ടാണ് പ്രശ്നപരിഹാരത്തിന് ശ്രമം നടത്തിയത്. കേരള കോൺഗ്രസ് നേതാക്കളുമായി കോടിയേരി ചർച്ച നടത്തി. അതേസമയം സീറ്റ് ഏറ്റെടുത്താലും സിപിഎം നേതാവായ കുഞ്ഞഹമ്മദ് കുട്ടിക്ക് സീറ്റ് നൽകില്ലെന്നാണ് വിവരം. മറ്റൊരാളെ സ്ഥാനാർഥിയാക്കാനാണ് ആലോചന.

കേരള കോൺഗ്രസ് സ്ഥാനാർഥിയായി നിശ്ചയിച്ച മുഹമ്മദ് ഇക്ബാലിന് മണ്ഡലത്തിൽ ഇറങ്ങാൻ സാധിക്കാത്ത സ്ഥിതിയാണ്. നാളെ രാവിലെ കൺവൻഷൻ നടത്താൻ തീരുമാനിച്ചിരുന്നു. എന്നാൽ സിപിഎം പ്രവർത്തകരുടെ ഭാഗത്ത് നിന്ന് അനുകൂലമായ പ്രതികരണമല്ല. ഈ സാഹചര്യത്തിലാണ് ജോസ് കെ മാണിയും കോടിയേരി ബാലകൃഷ്ണനും തമ്മിൽ ചർച്ച നടത്തിയത്. സ്ഥാനാർഥി നിർണ്ണയത്തിലെ വ്യക്തിപരമായ വിഷയം സീറ്റ് പോലും ഉപേക്ഷിക്കുന്ന തലം വരെ എത്തിയ അവസ്ഥയിൽ മണ്ഡലത്തിന് പുറത്ത് നിന്ന് സ്ഥാനാർഥിയെ രംഗത്തിറക്കാനാണ് ശ്രമം. ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എ.എ. റഹീമിന്‍റെ പേരിനാണ് മുൻഗണന.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.