കോഴിക്കോട്: കൊടുവള്ളി നഗരസഭ ചുണ്ടപ്പുറം ഡിവിഷനിലെ ഇടത് സ്ഥാനാർഥിയായി പ്രഖ്യാപിച്ച കാരാട്ട് ഫൈസലിനോട് പിന്മാറാൻ ആവശ്യപ്പെട്ട് സിപിഎം. സ്വർണക്കടത്ത് കേസിൽ കസ്റ്റംസ് ചോദ്യം ചെയ്ത ഫൈസലിനെ തുടർ ചോദ്യം ചെയ്യലുകൾക്കായി വിളിപ്പിച്ചാൽ ഇടതുപക്ഷത്തിന് തിരിച്ചടിയാകുമെന്ന നിരീക്ഷണത്തിലാണ് നടപടി. സിപിഎം സംസ്ഥാന കമ്മിറ്റിയുടെ നിർദേശ പ്രകാരം ജില്ലാ കമ്മിറ്റിയാണ് ആവശ്യം ഉന്നയിച്ചത്. കഴിഞ്ഞ ദിവസം ചേർന്ന താമരശേരി ലോക്കൽ കമ്മറ്റിയിൽ വിഷയം ചർച്ചയായിരുന്നു. എൽഡിഎഫ് സ്ഥാനാർഥി പ്രഖ്യാപനത്തിൽ കുന്നമംഗലം എംഎൽഎ അഡ്വ. പിടിഎ റഹീമായിരുന്നു ഫൈസലിന്‍റെ സ്ഥാനാർഥിത്വം പ്രഖ്യാപിച്ചിരുന്നത്.
കാരാട്ട് ഫൈസൽ മത്സരിക്കുന്നത് വിലക്കി സിപിഎം - karat faisal candidature cancelled
സിപിഎം സംസ്ഥാന കമ്മിറ്റിയുടെ നിർദേശ പ്രകാരം ജില്ലാ കമ്മിറ്റിയാണ് ആവശ്യം ഉന്നയിച്ചത്.
![കാരാട്ട് ഫൈസൽ മത്സരിക്കുന്നത് വിലക്കി സിപിഎം കാരാട്ട് ഫൈസൽ സിപിഎം കാരാട്ട് ഫൈസൽ മത്സരിക്കുന്നത് വിലക്കി സിപിഎം സിപിഎം സംസ്ഥാന കമ്മിറ്റി സ്വർണക്കടത്ത് കേസ് കാരാട്ട് ഫൈസൽ karat faisal candidature prohibited karat faisal candidature cancelled CPM about karat faisal candidature](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9566796-thumbnail-3x2-faisal.jpg?imwidth=3840)