കോഴിക്കോട്: സിപിഎം നേതാവിനെതിരായ വധഗൂഢാലോചനയിൽ മുസ്ലീംലീഗ് നേതാക്കൾക്കെതിരെ കേസെടുത്തു. സിപിഎം താമരശ്ശേരി ഏരിയ കമ്മിറ്റി അംഗം കെ ബാബുവിനെ വധിക്കാൻ ഗൂഢാലോചന നടത്തിയ സംഭവത്തിലാണ് പൊലീസ് നടപടി.
Also Read: 'കെആര്‍ ഗൗരിയാണ് എന്‍റെ ഹീറോ!': ലീഗിനെ വിമർശിച്ച് ഫാത്തിമ തെഹ്‌ലിയ
കൊടുവള്ളിയിലെ ലീഗ് നേതാക്കളായ എം. നസീഫ്, കെ.കെ.എ ഖാദർ, വി.അബ്ദുഹാജി, ക്വട്ടേഷൻ നേതാവ് നബീൽ എന്നിവർക്കെതിരെയാണ് പൊലീസ് കേസെടുത്തത്. 120 ബി, 506 വകുപ്പുകൾ ചുമത്തിയാണ് ലീഗ് നേതാക്കൾക്കെതിരെ കൊടുവള്ളി പൊലീസ് എഫ്ഐആർ തയ്യാറാക്കിയത്. യൂത്ത് ലീഗ് മുൻ നേതാവ് കോഴിശ്ശേരി മജീദിൻ്റ വെളിപ്പെടുത്തലിനെ തുടർന്നാണ് പോലീസ് നടപടി.
2013 ജൂലൈ 24ന് കൊടുവള്ളി മുനിസിപ്പൽ ഓഫീസിൽ വെച്ച് ഗൂഢാലോചന നടത്തിയെന്നാണ് കോഴിശ്ശേരി മജീദിന്‍റെ ആരോപണം. അഞ്ചുലക്ഷം രൂപയ്‌ക്കാണ് ക്വട്ടേഷൻ നൽകിയത്. ബിജെപി സംസ്ഥാന പ്രസിഡന്‍റ് കെ സുരേന്ദ്രൻ ലീഗ് നേതാക്കളെ സ്ഥിരം സന്ദർശകനായിരുന്നെന്നും മജീദ് വെളിപ്പെടുത്തിയിരുന്നു.