ETV Bharat / state

കോഴിക്കോട് കോൺഗ്രസ് ഓഫിസുകൾക്ക് നേരെ ആക്രമണം ; പേരാമ്പ്രയില്‍ ബോംബേറ് - DYFI

പേരാമ്പ്ര കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഓഫിസിന് നേരെയാണ് പുലർച്ചെ ഒരു മണിയോടെ ബോംബേറുണ്ടായത്

congress office attacked at kozhikode  congress  congress office attacked  കോഴിക്കോട് കോൺഗ്രസ് ഓഫിസുകൾക്ക് നേരെ ആക്രമണം  കോൺഗ്രസ്  DYFI  congress against DYFI
കോഴിക്കോട് കോൺഗ്രസ് ഓഫിസുകൾക്ക് നേരെ ആക്രമണം; പേരാമ്പ്രയില്‍ ബോംബേറ്
author img

By

Published : Jun 14, 2022, 10:15 AM IST

കോഴിക്കോട് : ജില്ലയിൽ വിവിധയിടങ്ങളില്‍ കോൺഗ്രസ് ഓഫിസുകൾക്ക് നേരെ ആക്രമണം. പേരാമ്പ്രയിൽ കോൺഗ്രസ് ഓഫിസിന് നേരെ ബോംബേറുണ്ടായി. പേരാമ്പ്ര കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഓഫിസിന് നേരെയാണ് പുലർച്ചെ ഒരു മണിയോടെ ബോംബേറുണ്ടായത്. ജനൽ ചില്ലുകളും വാതിലുകളും തകർന്നു. ആക്രമണത്തിന് പിന്നില്‍ സിപിഎമ്മാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.

ചാത്തോത്ത് താഴെ മാവട്ടയിൽ താഴയിലെ കോൺഗ്രസ് ഓഫിസിനുനേരെയും ആക്രണമുണ്ടായി. നൊച്ചാട് കോൺഗ്രസ് ഓഫിസ് എറിഞ്ഞുതകർത്തു. മണ്ഡലം വൈസ് പ്രസിഡന്‍റ് പനോട്ട് അബൂബക്കറിന് നേരെ ആക്രമണമുണ്ടായി. സംഭവത്തിൽ പ്രതിഷേധിച്ച് പ്രകടനം നടത്താൻ ഒരുങ്ങിയ യുഡിഎഫ് പ്രവർത്തകരെ പൊലീസ് തടഞ്ഞു.

കോഴിക്കോട് കോൺഗ്രസ് ഓഫിസുകൾക്ക് നേരെ ആക്രമണം; പേരാമ്പ്രയില്‍ ബോംബേറ്

തുടര്‍ന്ന് അക്രമികൾക്കെതിരെ ശക്തമായ നടപടി എടുക്കുമെന്ന പേരാമ്പ്ര സർക്കിൾ ഇൻസ്‌പെക്‌ടറുടെ ഉറപ്പിന്മേല്‍ പ്രതിഷേധം അവസാനിപ്പിച്ചു.പയ്യോളി കല്ലുംപുറത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഓഫിസിന് നേരെ അക്രമണമുണ്ടായി.ഓഫിസിന്‍റെ ജനൽച്ചില്ലുകൾ അടിച്ചുതകർത്തു.

സംഭവത്തിനുപിന്നിൽ ഡിവൈഎഫ്‌ഐയാണെന്ന് ആരോപിച്ച് കോൺഗ്രസ് നേതാക്കൾ പരാതി നൽകി. എടക്കാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഓഫിസിന് കേടുപാടുകൾ വരുത്തി. നരിക്കുനിയിൽ സിപിഎം പ്രകടനത്തിനിടെ പ്രവർത്തകർ കോൺഗ്രസ്‌ കൊടികൾ നശിപ്പിച്ചിട്ടുമുണ്ട്. മുഖ്യമന്ത്രിക്കെതിരെ വിമാനത്തില്‍ പ്രതിഷേധമുണ്ടായതിനെ തുടര്‍ന്ന് സംസ്ഥാനത്തിന്‍റെ വിവിധയിടങ്ങളില്‍ കോണ്‍ഗ്രസ് ഓഫിസുകള്‍ക്കെതിരെ അക്രമം അരങ്ങേറിയിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.