കോഴിക്കോട് : കണ്ടെയ്ൻമെന്‍റ് സോണുകളിൽ വ്യാപാര സ്ഥാപനങ്ങൾ തുറക്കാനുള്ള നീക്കത്തെ തുടർന്ന് സംഘർഷം. കോഴിക്കോട് അത്തോളിയിൽ ആണ് വ്യാപാരികളും പൊലീസും തമ്മിൽ തർക്കമായത്.
പൊലീസ് കടയടപ്പിക്കാൻ എത്തിയപ്പോൾ വ്യാപാരി വ്യവസായി ഏകോപന സമിതി പ്രവർത്തകർ തടയുകയായിരുന്നു.
മറ്റെല്ലാ മേഖലകളിലും വിട്ടുവീഴ്ച നൽകുന്ന സർക്കാർ വ്യാപാരികളെ ഒറ്റപ്പെടുത്തുന്നു എന്നാരോപിച്ചാണ് മുഴുവൻ കടകളും തുറക്കാൻ ഏകോപന സമിതി തീരുമാനിച്ചത്.