ETV Bharat / state

പെട്രോള്‍ പമ്പ് നിർമാണത്തിനെതിരായ സമരം നിര്‍ത്താന്‍ പണം വാങ്ങി ; പേരാമ്പ്രയിൽ ബിജെപി യോഗത്തിൽ കയ്യാങ്കളി

കുറ്റ്യാടിയിൽ നിർമാണത്തിലുള്ള പെട്രോൾ പമ്പിനെതിരായ സമരം നിർത്തിവയ്‌ക്കാമെന്ന ധാരണയിലാണ് ബിജെപി പ്രാദേശിക നേതാക്കള്‍ പണം വാങ്ങിയതെന്ന് പാര്‍ട്ടി പ്രവര്‍ത്തകനായ പ്രജീഷ്

bjp beat each other  Clashes at BJP meeting in Perampra  കോഴിക്കോട് വാർത്തകൾ  മലയാളം വാർത്തകൾ  പ്രതിഷേധം അവസാനിപ്പിക്കാമെന്ന പേരില്‍ പണം വാങ്ങി  പേരാമ്പ്ര ബിജെപി യോഗത്തിൽ കയ്യാങ്കളി  ബിജെപി പ്രവർത്തകർ ഏറ്റുമുട്ടി  കുറ്റ്യാടി പെട്രോൾ പമ്പ് പ്രശ്‌നം  പെട്രോള്‍ പമ്പ് നിര്‍മാണം  ബിജെപി നേതാക്കള്‍  Kuttyadi petrol pump problem  BJP leaders perambra  kozhikode news  malayalam news
പണപ്പിരിവിൻ്റെ പേരിൽ ബിജെപി പ്രവർത്തകർ ഏറ്റുമുട്ടി
author img

By

Published : Jan 11, 2023, 2:36 PM IST

ബിജെപി യോഗത്തിൽ കയ്യാങ്കളി

കോഴിക്കോട് : പണപ്പിരിവിൻ്റെ പേരിൽ ബിജെപി യോഗത്തിൽ കയ്യാങ്കളി. ജില്ല നേതാക്കളുടെ സാന്നിധ്യത്തിൽ പേരാമ്പ്രയിൽ നടന്ന യോഗത്തിലാണ് സംഭവം. പെട്രോള്‍ പമ്പ് നിര്‍മാണത്തിനെതിരെ നടക്കുന്ന പ്രതിഷേധം അവസാനിപ്പിക്കാമെന്ന പേരില്‍ ബിജെപി നേതാക്കള്‍ പണം വാങ്ങിയെന്ന പാര്‍ട്ടി പ്രവര്‍ത്തകന്‍ പ്രജീഷിന്‍റെ പരാതിയെ തുടര്‍ന്നാണ് വാക്കേറ്റമുണ്ടായത്.

പ്രജീഷിന്‍റെ പെട്രോള്‍ പമ്പ് നിര്‍മാണത്തിനായി മണ്ണ് ഇറക്കുന്നതുമായി ബന്ധപ്പെട്ട് പ്രതിഷേധം ഉണ്ടായിരുന്നു. ഇത് പരിഹരിക്കാമെന്ന് പറഞ്ഞ് ബിജെപി പേരാമ്പ്ര നിയോജകമണ്ഡലം പ്രസിഡന്‍റും ചില ഭാരവാഹികളും ചേര്‍ന്ന് 1.10 ലക്ഷം രൂപ പ്രജീഷിന്‍റെ പക്കൽ നിന്നും വാങ്ങിയെന്നാണ് ആരോപണം. ഇതിന് ശേഷം ഒരു ലക്ഷം രൂപ കൂടി ആവശ്യപ്പെട്ട് നേതാക്കള്‍ സമീപിച്ചെങ്കിലും പ്രജീഷ് പണം നൽകിയില്ല.

ഇതോടെ നേതാക്കൾ ഇടപെട്ട് പെട്രോള്‍ പമ്പ് നിര്‍മാണം തടയുകയായിരുന്നു. നേതാക്കള്‍ പണത്തിനായി കുറ്റ്യാടിയിലെ തന്‍റെ പെട്രോള്‍ പമ്പിലെത്തിയ ദൃശ്യങ്ങൾ പ്രജീഷ് പുറത്തുവിട്ടു. ഇത് ചർച്ചയായതോടെയാണ് പേരാമ്പ്രയില്‍ ചേര്‍ന്ന ബിജെപി പേരാമ്പ്ര മണ്ഡലം ഭാരവാഹികളുടെ യോഗം സംഘര്‍ഷത്തില്‍ കലാശിച്ചത്.

പണം വാങ്ങിയത് ചോദ്യം ചെയ്‌ത്‌ രംഗത്തെത്തിയ ഒരു വിഭാഗം യോഗത്തിനെത്തിയ നേതാക്കളെ കൈയേറ്റം ചെയ്യുകയായിരുന്നു. മണ്ഡലം പ്രസിഡന്‍റിനടക്കം മർദനമേറ്റു. ജില്ല ജനറല്‍ സെക്രട്ടറി എം മോഹനന്‍, സെക്രട്ടറി ഷൈനി ജോഷി തുടങ്ങിയവരുടെ സാന്നിധ്യത്തിലാണ് സംഘര്‍ഷം ഉണ്ടായത്.

അതേസമയം യോഗത്തിനിടെയുണ്ടായ കയ്യാങ്കളിക്ക് കാരണമായ സംഭവത്തിൽ അന്വേഷണം നടത്താൻ ബിജെപി സമിതിയെ നിയോഗിച്ചു. ഫണ്ട്‌ പിരിവുമായി ബന്ധപ്പെട്ട പരാതികളും സമിതി പരിശോധിക്കും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.