ETV Bharat / state

ലൈംഗിക പീഡന കേസ്: സിവിക് ചന്ദ്രന്‍റെ അറസ്റ്റ് രേഖപ്പെടുത്തി - സിവിക് ചന്ദ്രൻ ലൈംഗികാതിക്രമം

സിവിക് ചന്ദ്രന്‍റെ അറസ്റ്റ് രേഖപ്പെടുത്തി. ലൈംഗികാതിക്രമം, പട്ടികജാതി പീഡന നിരോധന വകുപ്പ് എന്നിവ കൂടി സിവിക് ചന്ദ്രനെതിരെ ചേർത്തു.

civic chandran arrested in sexual assault case  civic chandran arrested  sexual assault case civic chandran  civic chandran case  civic chandran surrenders  civic chandran sexual assault case updation  sexual assault case updtaion  sexual assault against civic updation  സിവിക് ചന്ദ്രൻ  സിവിക് ചന്ദ്രന്‍റെ അറസ്റ്റ് രേഖപ്പെടുത്തി  അറസ്റ്റ് സിവിക് ചന്ദ്രൻ  സിവിക് ചന്ദ്രൻ അറസ്റ്റ്  ലൈംഗിക പീഡന കേസ് സിവിക് ചന്ദ്രൻ  ആക്‌ടിവിസ്റ്റ് സിവിക് ചന്ദ്രന്‍റെ അറസ്റ്റ്  സിവിക് ചന്ദ്രന്‍റെ അറസ്റ്റ് രേഖപ്പെടുത്തി  സിവിക് ചന്ദ്രൻ  സിവിക് ചന്ദ്രൻ ലൈംഗികാതിക്രമം  സിവിക് ചന്ദ്രന്‍റെ അറസ്റ്റ്
ലൈംഗിക പീഡന കേസ്: സിവിക് ചന്ദ്രന്‍റെ അറസ്റ്റ് രേഖപ്പെടുത്തി
author img

By

Published : Oct 25, 2022, 1:23 PM IST

Updated : Oct 25, 2022, 1:40 PM IST

കോഴിക്കോട്: ലൈംഗിക പീഡന കേസിൽ കീഴടങ്ങിയ ആക്‌ടിവിസ്റ്റ് സിവിക് ചന്ദ്രന്‍റെ അറസ്റ്റ് രേഖപ്പെടുത്തി. ചോദ്യം ചെയ്യലിൽ സിവിക് കുറ്റം നിഷേധിച്ചു. ലൈംഗികാതിക്രമത്തിനൊപ്പം പട്ടികജാതി പീഡന നിരോധന വകുപ്പ് കൂടി സിവിക്കിനെതിരെ ചേർത്തിട്ടുണ്ട്.

എന്നാൽ, പരാതിക്കാരിയുടെ ജാതി അറിയില്ലെന്നും ജാതി നോക്കി പ്രവർത്തിക്കുന്ന ആളല്ല താനെന്നുമാണ് ചോദ്യം ചെയ്യലിനിടെ സിവിക് അന്വേഷണ സംഘത്തോട് പറഞ്ഞത്. സിവിക്കിൻ്റെ മൊബൈൽ പൊലീസ് കസ്റ്റഡിയിലെടുത്തു. വൈദ്യ പരിശോധന പൂർത്തിയാക്കിയ ശേഷം കോഴിക്കോട് ജില്ലാകോടതിയിൽ ഹാജരാക്കും.

സിവിക് ചന്ദ്രന്‍റെ അറസ്റ്റ് രേഖപ്പെടുത്തി

2022 ഏപ്രിൽ 17ന് പുസ്‌തക പ്രകാശന ചടങ്ങിനെത്തിയ യുവ എഴുത്തുകാരിക്ക് നേരെ സിവിക് ചന്ദ്രൻ ലൈംഗികാതിക്രമം നടത്തിയെന്നാണ് കേസ്. കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് കോടതി സിവിക്കിന് ആദ്യം മുൻകൂർ ജാമ്യം നൽകിയിരുന്നു. ഇത് ഹൈക്കോടതി റദ്ദാക്കിയതോടെയാണ് അന്വേഷണ ഉദ്യോഗസ്ഥനായ വടകര ഡിവൈഎസ്‌പിക്ക് മുന്നിൽ സിവിക് കീഴടങ്ങിയത്. ഹൈക്കോടതിയുടെ പ്രത്യേക നിർദേശമുള്ളതിനാലാണ് അറസ്റ്റ് ചെയ്‌ത് ഇന്ന് തന്നെ കോടതിയിൽ ഹാജരാക്കുന്നത്.

Last Updated : Oct 25, 2022, 1:40 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.