ETV Bharat / state

കോഴിക്കോട് സി.ഐ.ടി.യുവിന്‍റെ മഹാറാലി

കോഴിക്കോട് ടൗൺ ഹാളിൽ സി.ഐ.ടി.യു അഖിലേന്ത്യാ ജനറൽ സെക്രട്ടറി തപൻസെൻ ആണ് മഹാറാലി ഉദ്‌ഘാടനം ചെയ്‌തത്

clt  സി.ഐ.ടി.യു  സി.ഐ.ടി.യു മഹാറാലി  കോർപറേറ്റ്‌വൽക്കരണം  സി.ഐ.ടി.യു അഖിലേന്ത്യാ ജനറൽ സെക്രട്ടറി  തപൻസെൻ  CITU Maharali  CITU Maharali Kozhikode  Kozhikode  CITU  corporatisation
രാജ്യത്തെ കോർപറേറ്റ്‌വൽക്കരിക്കുന്നതിനെതിരെ മഹാറാലി സംഘടിപ്പിച്ച് സി.ഐ.ടി.യു
author img

By

Published : Mar 27, 2021, 3:25 PM IST

കോഴിക്കോട്: രാജ്യത്തെ കോർപ്പറേറ്റ്‌വൽകരിക്കുന്നുവെന്ന് ആരോപിച്ച് ജില്ലയിൽ മഹാറാലി സംഘടിപ്പിച്ച് ഇടത് പക്ഷ തൊഴിലാളികളും ജീവനക്കാരും. സി.ഐ.ടി.യുവിന്‍റെ നേതൃത്വത്തിലാണ് റാലി നടത്തിയത്. കോഴിക്കോട് ടൗൺ ഹാളിൽ സി.ഐ.ടി.യു അഖിലേന്ത്യാ ജനറൽ സെക്രട്ടറി തപൻസെൻ മഹാറാലി ഉദ്‌ഘാടനം ചെയ്‌തു.

കോർപറേറ്റുകളെ കേന്ദ്ര സർക്കാർ ഓമനിച്ച് വളർത്തുകയാണെന്നും തെരഞ്ഞെടുപ്പിന്‍റെ ഭാഗമായി കോർപ്പറേറ്റുകളും അവരെ പിന്തുണക്കുന്ന മാധ്യമങ്ങളും ബംഗാളിൽ തമ്പടിച്ചു കഴിഞ്ഞുവെന്നും ഉദ്‌ഘാടനം ചെയ്‌ത ശേഷം അദ്ദേഹം പറഞ്ഞു. തൊഴിൽ നിയമ ഭേദഗതിക്കെതിരായ പോരാട്ടത്തിൽ ഇടത് പക്ഷം മാത്രമാണ് ജനങ്ങൾക്കൊപ്പം ഉണ്ടായിരുന്നതെന്നും ചങ്ങാത്ത മുതലാളിത്തത്തിൽ നിന്ന് രാജ്യത്തെ രക്ഷിക്കാൻ ഇടത് പക്ഷത്തിന് മാത്രമേ സാധിക്കുകയുള്ളുവെന്നും അദ്ദേഹം വ്യക്തമാക്കി. അതേ സമയം തൊഴിലാളി വർഗത്തിന്‍റെ പോരാട്ടം തൊഴിലാളികൾക്ക് വേണ്ടി മാത്രമല്ല മുഴുവൻ ജനങ്ങൾക്കും വേണ്ടിയാണെന്നും അദ്ദേഹം പറഞ്ഞു. സ്വകാര്യവൽകരണം ബാങ്ക് മേഖലയിൽ മാത്രമല്ല ജനങ്ങളെയും സ്വകാര്യവൽക്കരിക്കാൻ കേന്ദ്രം ശ്രമിക്കുകയാണെന്നും കേന്ദ്ര സർക്കാരിന്‍റെ തൊഴിലാളി ജനവിരുദ്ധ, തൊഴിലാളി വിരുദ്ധ നയങ്ങൾക്ക് തിരിച്ചടി നൽകാൻ ജനങ്ങൾ തയ്യാറാകണമെന്നും അദ്ദേഹം അറിയിച്ചു. സി.ഐ.ടി.യു സ്‌റ്റേറ്റ് ജനറൽ സെക്രട്ടറി എളമരം കരീം, മാമ്പറ്റ ശ്രീധരൻ, മുകുന്ദൻ എന്നിവർ പങ്കെടുത്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.