ETV Bharat / state

ഉപ്പിലിട്ടത് വില്‍ക്കുന്ന കടയില്‍ നിന്ന് ആസിഡ് കുടിച്ചു ; കുട്ടികള്‍ ആശുപത്രിയില്‍

തൃക്കരിപ്പൂര്‍ ആയട്ടി സ്വദേശികളായ മുഹമ്മദ് (14), സാബിദ് (14) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ആസിഡാണെന്ന് അറിയാതെയാണ് ഇവര്‍ കുടിച്ചതെന്നാണ് നിഗമനം. കോഴിക്കോട് വരക്കല്‍ ബീച്ചില്‍ ഉപ്പിലിട്ടതു വില്‍ക്കുന്ന പെട്ടിക്കടയിലായിരുന്നു സംഭവം.

author img

By

Published : Feb 15, 2022, 4:46 PM IST

Updated : Feb 15, 2022, 7:36 PM IST

childrens Injuries after drinking acid  children's hospitalized after Drinking Acid
ഉപ്പിലിട്ടതു വില്‍ക്കുന്ന കടയില്‍ നിന്ന് ആസിഡ് കുടിച്ചു; കുട്ടികള്‍ ആശുപത്രിയില്‍

കോഴിക്കോട്: പഠനയാത്രക്ക് കോഴിക്കോട്ടെത്തിയ രണ്ടു കുട്ടികള്‍ രാസലായിനി കുടിച്ച് ആശുപത്രിയിലായി. തൃക്കരിപ്പൂര്‍ ആയട്ടി സ്വദേശികളായ മുഹമ്മദ് (14), സാബിദ് (14) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ആസിഡാണെന്ന് അറിയാതെയാണ് ഇവര്‍ കുടിച്ചതെന്നാണ് നിഗമനം.

കോഴിക്കോട് വരക്കല്‍ ബീച്ചില്‍ ഉപ്പിലിട്ടതു വില്‍ക്കുന്ന പെട്ടിക്കടയിലായിരുന്നു സംഭവം. ഉപ്പിലിട്ടതു കഴിച്ച് എരിവു തോന്നിയപ്പോള്‍ അടുത്തുകണ്ട കുപ്പിയില്‍ വെള്ളമാണെന്നു കരുതി കുടിക്കുകയായിരുന്നു. കുടിച്ച കുട്ടിയുടെ വായ പൊള്ളി.

ഈ കുട്ടിയുടെ ചര്‍ദ്ദി ദേഹത്തു പറ്റിയ മറ്റൊരു കുട്ടിക്കും പൊള്ളലേറ്റു. ഇവരെ കോഴിക്കോട്ട് മെഡിക്കല്‍ കോളജില്‍ ചികിത്സക്കു വിധേയമാക്കിയ ശേഷം നാട്ടിലേക്കു കൊണ്ടുപോയി.

Also Read: അഴിമതികള്‍ അക്കമിട്ട് നിരത്തി കെഎസ്‌ഇബി ചെയര്‍മാന്‍; ഇടത് യൂണിയനുകള്‍ക്ക് മറുപടി

മദ്രസ പഠനയാത്രയുടെ ഭാഗമായാണ് ഇവര്‍ കോഴിക്കോട്ട് എത്തിയത്. ഉപ്പിലിട്ടത് വേഗം പാകമാകാന്‍ ആഡിഡ് ഉപയോഗിക്കുന്നത് നഗരത്തില്‍ വ്യാപകമാണെന്നു പരാതിയുണ്ട്. നേരത്തെ നഗരസഭ ആരോഗ്യ വിഭാഗം ഇതിനെതിരെ ജാഗ്രത പുലര്‍ത്തിയിരുന്നു.

ഇപ്പോള്‍ വീണ്ടും ഇത്തരം നിരോധിത വസ്തുക്കള്‍ ഭക്ഷ്യ വസ്തുക്കളില്‍ ചേര്‍ക്കുന്നത് വര്‍ധിച്ചിരിക്കയാണെന്നാണ് ആരോപണം.

Last Updated : Feb 15, 2022, 7:36 PM IST

For All Latest Updates

TAGGED:

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.