ETV Bharat / state

ഊഞ്ഞാലില്‍ നിന്ന് വീണ് 5 വയസുകാരന് ദാരുണാന്ത്യം; അപകടം മറ്റ് കുട്ടികള്‍ക്കൊപ്പം കളിക്കുന്നതിനിടെ

വിവാഹത്തില്‍ പങ്കെടുക്കാനായെത്തി ഓഡിറ്റോറിയത്തിന് പുറത്ത് കളിക്കുന്നതിനിടെയാണ് കുട്ടി ഊഞ്ഞാലിൽ നിന്ന് വീഴുന്നത്

Child dies felt from swing  Child dies felt from swing while playing  Child dies felt  Five year old boy dies  Kozhikode  Auditorium in Kozhikode  ഊഞ്ഞാലില്‍ നിന്ന് വീണ്  അഞ്ച് വയസുകാരന് ദാരുണാന്ത്യം  അപകടം മറ്റ് കുട്ടികള്‍ക്കൊപ്പം കളിക്കുന്നതിനിടെ  കളിക്കുന്നതിനിടെ  വിവാഹത്തില്‍ പങ്കെടുക്കാനായെത്തി  ഊഞ്ഞാലിൽ നിന്ന് വീഴുന്നത്  കൊടുവള്ളി  ഓമശ്ശേരി അമ്പലക്കണ്ടി  അമ്പലക്കണ്ടി
ഊഞ്ഞാലില്‍ നിന്ന് വീണ് അഞ്ച് വയസുകാരന് ദാരുണാന്ത്യം
author img

By

Published : May 1, 2023, 10:55 PM IST

കോഴിക്കോട്: കൊടുവള്ളി അമ്പലക്കണ്ടിയിൽ ഓഡിറ്റോറിയത്തിൽ വിവാഹത്തിനെത്തിയ അഞ്ച് വയസുകാരൻ ഊഞ്ഞാലിൽ നിന്ന് വീണ് മരിച്ചു. മാവൂർ ആശാരി പുൽപറമ്പ് മുസ്‌തഫയുടെ മകൻ മുഹമ്മദ് നഹലാണ് മരിച്ചത്. ഓമശ്ശേരി അമ്പലക്കണ്ടിയിലെ സ്നേഹതീരം ഓഡിറ്റോറിയത്തിൽ തിങ്കളാഴ്‌ച ഉച്ചക്ക് ഒരു മണിയോടെയായിരുന്നു അപകടം. മറ്റു കുട്ടികൾക്കൊപ്പം കളിക്കുന്നതിനിടെ നഹല്‍ തെറിച്ചു വീഴുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

കറങ്ങുന്ന യന്ത്ര ഊഞ്ഞാലില്‍ തലമുടി കുരുങ്ങി: അടുത്തിടെ കറങ്ങുന്ന ജയിന്‍റ് വീലില്‍ തലമുടി കുരുങ്ങി 14കാരിയുടെ തലയോട്ടിയില്‍ നിന്ന് മുടി അറ്റുപോന്നിരുന്നു. കര്‍ണാടകയിലെ മാണ്ഡ്യ ജില്ലയിലാണ് കറങ്ങുന്ന ജയിന്‍റ് വീലില്‍ ബന്ധിപ്പിച്ചിട്ടുള്ള ഇരുമ്പുദണ്ഡില്‍ തലമുടി കുരുങ്ങി ബെംഗളൂരു നിവാസിയായ ശ്രീവിദ്യയുടെ (14) മുടി തലയോട്ടിയില്‍ നിന്ന് അറ്റുപോന്നത്. അപകടം സംഭവിക്കുമ്പോള്‍ ജയിന്‍റ് വീലിന് സമീപം കളിക്കുകയായിരുന്നു പെണ്‍കുട്ടി.

സംഭവത്തിന് പിന്നാലെ പെണ്‍കുട്ടിയുടെ ബന്ധു പൂജ പൊലീസില്‍ പരാതിപ്പെട്ടു. ജയിന്‍റ് വീലില്‍ തലമുടി കുരുങ്ങിയതിനെ തുടര്‍ന്ന് ശ്രീവിദ്യ വേദന കൊണ്ട് അലമുറയിട്ടുവെന്നും തലയോട്ടിയില്‍ നിന്ന് തലമുടി അറ്റുവന്നിട്ടും സംഘാടകര്‍ മെഷീന്‍ നിര്‍ത്താന്‍ തയ്യാറായില്ലെന്നും അവര്‍ പരാതിയില്‍ അറിയിച്ചു. എന്നാല്‍ യന്ത്രത്തിനുണ്ടായ സാങ്കേതിക തകരാറാണ് അപകടത്തിന് കാരണമായതെന്നായിരുന്നു സംഘാടകരുടെ വിശദീകരണം.

ഡ്രൈനേജില്‍ വീണ് മരണം: അടുത്തിടെ ഹൈദരാബാദിലെ സെക്കന്ദരാബാദില്‍ സഹോദരനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ഡ്രെയിനേജില്‍ വീണ 11കാരി മരിച്ചിരുന്നു. തെലങ്കാനയിലെ കലാസിബസ്‌തി സ്വദേശികളായ ശ്രീനിവാസിന്‍റേയും രേണുകയുടേയും മകള്‍ മൗനികയാണ് അപകടത്തില്‍ മരിച്ചത്. ഇളയ സഹോദരൻ കാർത്തിക്കിനൊപ്പം പാലുവാങ്ങാന്‍ കടയിലേക്ക് പോയ സമയത്തായിരുന്നു അപകടം.

കനത്തമഴയെ തുടർന്ന് റോഡിൽ വെള്ളം കയറി ഡ്രെയിനേജ് തിരിച്ചറിയാന്‍ കഴിയാത്തവിധത്തിലായിരുന്നു. അതുകൊണ്ടുതന്നെ ബാലികയുടെ സഹോദരന്‍ ഈ കുഴിയില്‍ അകപ്പെട്ടു. തുടര്‍ന്ന് സഹോദരനെ രക്ഷിക്കാനുള്ള ശ്രമത്തിലാണ് പെണ്‍കുട്ടിയും ഡ്രെയിനേജില്‍ വീഴുന്നതും അന്ത്യം സംഭവിക്കുന്നതും. എന്നാല്‍ അപകടത്തില്‍ പെണ്‍കുട്ടിയുടെ സഹോദരന്‍ പരിക്കുകളൊന്നുമില്ലാതെ രക്ഷപ്പെട്ടിരുന്നു.

ബാലിക ഒഴുക്കില്‍പ്പെട്ടതോടെ ഇളയ സഹോദരൻ വീട്ടിലെത്തി മാതാപിതാക്കളോട് കാര്യം പറഞ്ഞു. പിന്നീട് വീട്ടുകാര്‍ തിടുക്കപ്പെട്ടെത്തി തെരച്ചിൽ നടത്തിയെങ്കിലും പെൺകുട്ടിയെ കണ്ടെത്താനായില്ല. തുടര്‍ന്ന് മുനിസിപ്പാലിറ്റി ജീവനക്കാരും ദുരന്ത നിവാരണ സേന സംഘവും സ്ഥലത്തെത്തി തെരച്ചിൽ നടത്തി. ഇതിനെ തുടര്‍ന്ന് 500 മീറ്റർ അകലെ നള എന്ന പ്രദേശത്തുവച്ചാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.

പരാതിയുമായി ബന്ധുക്കള്‍: പെണ്‍കുട്ടി മരണപ്പെട്ടതിനെ തുടര്‍ന്ന് മാതാപിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മുനിസിപ്പിലാറ്റി ജീവനക്കാരുടെ അനാസ്ഥയാണ് അപകടത്തിന് കാരണമെന്ന് മരിച്ച ബാലികയുടെ ബന്ധുക്കളുടെ ആരോപണവും ഉന്നയിച്ചിരുന്നു. ജിഎച്ച്എംസി മേയർ ഗദ്വാൾ വിജയലക്ഷ്‌മി സംഭവസ്ഥലം സന്ദർശിക്കുകയും ചെയ്‌തിരുന്നു. പലതവണ മുന്നറിയിപ്പ് നൽകിയിട്ടും ഉദ്യോഗസ്ഥരുടെ അവഗണനയാണ് അപകടത്തിന് കാരണമെന്ന് കുറ്റപ്പെടുത്തിയ മേയര്‍ കുട്ടിയുടെ കുടുംബത്തിന് രണ്ട് ലക്ഷം രൂപ നഷ്‌ടപരിഹാരവും പ്രഖ്യാപിച്ചു.

എന്നാല്‍ മൗനികയുടെ മരണത്തില്‍ ഹൈദരാബാദ് മെട്രോപൊളിറ്റൻ അതോറിറ്റി നടപടി സ്വീകരിച്ചു. ഇതുപ്രകാരം ഡ്രെയിനേജിന്‍റെ കാര്യത്തില്‍ അനാസ്ഥ കാട്ടിയ രണ്ട് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്‌തിരുന്നു. മുനിസിപ്പിലാറ്റി എഇ തിരുമലയ്യയേയും വർക്ക് ഇൻസ്പെക്‌ടര്‍ ഹരികൃഷ്‌ണയേയുമാണ് സസ്‌പെൻഡ് ചെയ്‌തുകൊണ്ട് ജിഎച്ച്എംസി ഉത്തരവിറക്കിയത്. സംഭവത്തില്‍ റിപ്പോര്‍ട്ട് നല്‍കാനും നിര്‍ദേശിച്ചിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.