ETV Bharat / state

മുഖ്യമന്ത്രിയും ശിവശങ്കറും പരസ്‌പരം സഹായിക്കുന്നുവെന്ന് രമേശ് ചെന്നിത്തല - Chief Minister and Sivasankaran helping each other says ramesh chennithala

ശിവശങ്കറെ മുഖ്യമന്ത്രി ഇതുവരെയും തള്ളിപറഞ്ഞിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ്

മുഖ്യമന്ത്രിക്കെതിരെ രമേശ് ചെന്നിത്തല  ശിവശങ്കരനെതിരെ രമേശ് ചെന്നിത്തല  സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിക്കെതിരെ രമേശ്  മുഖ്യമന്ത്രിയും ശിവശങ്കരനും പരസ്‌പരം സഹായിക്കുന്ന നിലപാട്  ramesh chennithala on glod smuggling case  ramesh chennithala against CM  Chief Minister and Sivasankaran helping each other says ramesh chennithala  Chief Minister and Sivasankaran helping each other
മുഖ്യമന്ത്രിയും ശിവശങ്കരനും പരസ്‌പരം സഹായിക്കുന്ന നിലപാടാണുള്ളതെന്ന് രമേശ് ചെന്നിത്തല
author img

By

Published : Oct 19, 2020, 11:06 AM IST

Updated : Oct 19, 2020, 11:53 AM IST

കോഴിക്കോട്: സ്വർണക്കടത്ത് കേസിൽ തുടക്കം മുതലെ മുഖ്യമന്ത്രിയും ശിവശങ്കറും പരസ്‌പരം സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിച്ചതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇതുവരെയും മുഖ്യമന്ത്രി ശിവശങ്കറെ തള്ളിപ്പറഞ്ഞിട്ടില്ല. കേസുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും മുഖ്യമന്ത്രിയുടെ ഓഫിസ് അറിഞ്ഞു കൊണ്ടാണെന്നും രമേശ് ചെന്നിത്തല ആരോപിച്ചു. അന്വേഷണത്തെ വഴി തിരിച്ചു വിടാൻ സർക്കാർ ശ്രമിക്കുകയാണ്. കേസിൽ ശിവശങ്കര്‍ പ്രതികളെ സഹായിക്കാൻ എല്ലാ നീക്കവും നടത്തിയിട്ടും എന്തു കൊണ്ട് മുഖ്യമന്ത്രി ശിവശങ്കറിനെതിരെ പറഞ്ഞില്ലെന്നും രമേശ് ചെന്നിത്തല ചോദിച്ചു. അന്വേഷണം നീളാൻ പോകുന്നത് മുഖ്യമന്ത്രിയിലേക്കാണ്. സിബിഐ അന്വേഷണം സർക്കാരിലേക്ക് നീങ്ങുന്നുവെന്ന് തോന്നിയത് കൊണ്ടാണ് സിബിഐക്കെതിരെ കോടതിയിൽ പോയതെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.

മുഖ്യമന്ത്രിയും ശിവശങ്കറും പരസ്‌പരം സഹായിക്കുന്നുവെന്ന് രമേശ് ചെന്നിത്തല

ലൈഫ് പദ്ധതി വിവാദത്തിന്‍റെ മുഴുവൻ ഉത്തരവാദിത്തവും ശിവശങ്കറിനാണ്. എത്ര തടസപ്പെടുത്താൻ ശ്രമിച്ചാലും വസ്‌തുതകൾ പുറത്ത് വരും. ആരൊക്കെയാണ് കേസിൽ ബന്ധപ്പെട്ടതെന്ന് കണ്ടെത്താതിരിക്കാനാണ് സിബിഐക്കെതിരെ ഹൈക്കോടതിയെ സമീപിച്ചത്. നവംബർ ഒന്നിന് വഞ്ചന ദിനമായി ആചാരിക്കുമെന്നും 20,000 വാർഡുകളിൽ സത്യഗ്രഹ സമരം നടത്തുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. കളമശേരി മെഡിക്കൽ കോളജിൽ ഉണ്ടായ വിഷയം സർക്കാർ അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Last Updated : Oct 19, 2020, 11:53 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.