കോഴിക്കോട് : ഉള്ള്യേരി 19 ൽ കാര്‍ മതിലില്‍ ഇടിച്ച് രണ്ട് പേര്‍ മരിച്ചു. അപകടത്തിൽ അഞ്ച് പേര്‍ക്ക് പരിക്കേറ്റു. മടവൂര്‍ താവാട്ട് പറമ്പില്‍ ധാന്‍ജിത്ത് (7) സദാനന്ദന്‍ (67) എന്നിവരാണ് മരിച്ചത്. ഉള്ള്യേരിയില്‍ നിന്ന് ബാലുശ്ശേരിയിലേയ്‌ക്ക് പോവുകയായിരുന്ന കാർ നിയന്ത്രണം വിട്ട് മതിലിൽ ഇടിക്കുകയായിരുന്നു.
ഉച്ചയ്‌ക്ക് 12.30 ഓടെ ആയിരുന്നു അപകടം. പരിക്കേറ്റവരെ മലബാർ മെഡിക്കൽ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.