കോഴിക്കോട്: നാദാപുരം ചെക്യാടിന് സമീപം വീടിന് നേരെ ബോംബേറ്. കൊയമ്പ്രം പാലത്തിനടുത്തുള്ള പുത്തൻ വീട്ടിൽ രവീന്ദ്രന്‍റെ വീടിന് നേരെയാണ് സ്റ്റീൽ ബോംബേറ് ഉണ്ടായത്. ബോംബ് മുൻഭാഗത്തെ മതിലിൽ തട്ടി ഉഗ്രശബ്‌ദത്തിൽ പൊട്ടിത്തെറിച്ചു. സ്ഫോടനത്തിൽ മതിലിന് കേടുപാടുകൾ സംഭവിച്ചു. ഇന്നലെ രാത്രി 11.30 ഓടെയാണ് സംഭവം. വളയം എസ്.ഐ ആർ.സി ബിജുവും സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവ സ്ഥലത്ത് നിന്നും സ്റ്റീൽ ബോംബിന്‍റെ അവശിഷ്‌ടങ്ങൾ പൊലീസ് കണ്ടെത്തി. റോഡിൽ നിന്നാവാം ബോംബ് എറിഞ്ഞതെന്ന നിഗമനത്തിലാണ് പൊലീസ്. കേസില്‍ അന്വേഷണം ആരംഭിച്ചു. നാദാപുരം, പയ്യോളി എന്നിവിടങ്ങളിൽ നിന്നെത്തിയ ബോംബ്, ഡോഗ് സ്ക്വാഡുകൾ വീട്ടിലും, പരിസരങ്ങളിലും പരിശോധന നടത്തി.
നാദാപുരത്ത് വീടിന് നേരെ സ്റ്റീല്‍ ബോംബേറ് - kozhikode
കൊയമ്പ്രം പാലത്തിനടുത്തുള്ള പുത്തൻ വീട്ടിൽ രവീന്ദ്രന്‍റെ വീടിന് നേരെയാണ് സ്റ്റീൽ ബോംബേറ് ഉണ്ടായത്. ഇന്നലെ രാത്രി 11.30 ഓടെയാണ് സംഭവം.