കോഴിക്കോട്: ബ്ലാക്ക് ഫംഗസ് രോഗത്തിനുള്ള മരുന്നിന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ക്ഷാമം. ആംഫോ ടെറിസിൻ, ലൈപോസോമൽ ആംഫോടെറിസിൻ എന്നീ മരുന്നുകൾക്കാണ് ക്ഷാമം നേരിടുന്നത്. മരുന്ന് എത്തിക്കാനുള്ള ശ്രമം തുടരുന്നതായി മെഡിക്കൽ കോളജ് ആശുപത്രി അധികൃതർ അറിയിച്ചു.
Also Read: ബ്ലാക്ക് ഫംഗസ് ഒരു സാംക്രമിക അണുബാധയല്ല: എയിംസ് ഡയറക്‌ടർ
ലൈപോസോമൽ ആംഫോടെറിസിന് ഒരു ദിവസം ഒരു രോഗിക്ക് 18,000 രൂപ ചെലവ് വരും. ആംഫോ ടെറിസിന് 300 രൂപയാണ്. വൃക്കരോഗികൾക്ക് ലൈപോസോമൽ ആംഫോടെറിസിൻ എന്ന മരുന്നേ നൽകാനാവൂ. വലിയ വിലയുള്ള മരുന്നായതിനാൽ സാധാരണക്കാർക്ക് പുറത്ത് നിന്ന് വാങ്ങിക്കാനും സാധിക്കുന്നില്ല. കൂടുതൽ രോഗികളുണ്ടാവാനുള്ള സാധ്യത കണക്കാക്കിയാണ് മരുന്ന് എത്തിക്കാൻ ശ്രമം തുടരുന്നത്.
Also Read: പൂർണ ചന്ദ്രഗ്രഹണം നാളെ; ഒഡിഷ, പശ്ചിമബംഗാൾ എന്നിവിടങ്ങളിൽ ദൃശ്യമാകും
അതിനിടെ ബ്ലാക്ക് ഫംഗസ് ബാധിച്ച് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 20 ആയി. രോഗികൾ വിവിധ ജില്ലയിൽ നിന്നുള്ളവരാണ്. രോഗികളുടെ എണ്ണം വർധിക്കുകയാണെങ്കിൽ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രത്യേക വാർഡ് സജ്ജീകരിക്കും. നിലവിൽ കൊവിഡ് രോഗികൾ കൊവിഡ് വാർഡിലും ലക്ഷണങ്ങളില്ലാത്തവരെ ജനറൽ വാർഡിലുമാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. ചികിത്സയുടെ ഏകോപനത്തിനായി കഴിഞ്ഞ ദിവസം മെഡിക്കൽ കേളജിൽ ഏഴംഗ സമിതിയെയും രൂപീകരിച്ചിരുന്നു.