കോഴിക്കോട്: ലൈഫ് മിഷന്‍ പദ്ധതിയില്‍ മന്ത്രി ഇ പി ജയരാജന്‍റെ ഭാര്യക്കെതിരെ ആരോപണവുമായി ബിജെപി. തൊണ്ടി മുതൽ ഒളിപ്പിക്കാനാണ് ജയരാജന്‍റെ ഭാര്യ ലോക്കർ തുറന്നതെന്ന് സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പറഞ്ഞു. ഇത് വിശദമായി അന്വേഷിക്കണം. ലൈഫ് മിഷനിൽ ജയരാജന്‍റെ മകൻ കമ്മിഷൻ കൈപ്പറ്റിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ മകനും മകൾക്കും എല്ലാ തട്ടിപ്പിനും പങ്കുണ്ട്. മുഖ്യമന്ത്രി രാജിവച്ച് നിഷ്പക്ഷമായ അന്വേഷണം നേരിടണം. ഈ സർക്കാറിന് ഒരു നിമിഷം പോലും തുടരാൻ അർഹതയില്ലെന്നും അദ്ദേഹം കോഴിക്കോട് പറഞ്ഞു.
വ്യക്തമായ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് ബിജെപി ആരോപണം ഉന്നയിച്ചത്. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടേയും മക്കളും മരുമക്കളും കുടുംബാംഗങ്ങളും തട്ടിപ്പിന്‍റെ കൂടാരമായിരിക്കുകയാണ്. പല മത സംഘടനകൾക്കും സന്നദ്ധ സംഘടനകൾക്കും സർക്കാർ സഹായം ചെയ്യുന്നുണ്ട്. മന്ത്രി കെ.ടി ജലീൽ നുണകളുടെ രാജാവായി മാറിയിരിക്കുകയാണെന്നും കെ സുരേന്ദ്രൻ കൂട്ടിച്ചേര്‍ത്തു.