ETV Bharat / state

'കസ്‌തൂരിരംഗൻ വിജ്ഞാപനത്തിൽ നിന്നും വില്ലേജുകളെ ഒഴിവാക്കണം' ; ജെ.പി നദ്ദയെ കണ്ട് മാർ റെമിജിയോസ് ഇഞ്ചനാനിയില്‍ - Kozhikode Bishop of Thamarassery Diocese met JP Nadda

കോഴിക്കോട് നടന്ന കൂടിക്കാഴ്‌ചയില്‍ കർഷകരുടെ വിവിധ ആശങ്കകളും അദ്ദേഹം പങ്കുവച്ചു

Thamarassery Diocese Bishop Mar Remigios Inchanani met BJP National President JP Nadda  കസ്‌തൂരിരംഗൻ വിജ്ഞാപനത്തിൽ നിന്നും വില്ലേജുകലെ ഒഴിവാക്കണം  ജെപി നദ്ദയുമായുള്ള കൂടിക്കാഴ്‌ചയിൽ മാർ റെമിജിയോസ് ഇഞ്ചനാനിയില്‍  ജെപി നദ്ദയുമായി കൂടിക്കാഴ്‌ച നടത്തി താമരശ്ശേരി രൂപത ബിഷപ്പ്  കോഴിക്കോട് ബിജെപി ദേശിയ അധ്യക്ഷൻ താമരശ്ശേരി രൂപത ബിഷപ്പ് ചർച്ച  മാർ റെമിജിയോസ് ഇഞ്ചനാനിയില്‍ നദ്ദ കൂടിക്കാഴ്‌ച  Kozhikode Bishop of Thamarassery Diocese met JP Nadda  Mar Remigios discussed about kasturirangan draft notification with nadda
കസ്‌തൂരിരംഗൻ വിജ്ഞാപനത്തിൽ നിന്നും വില്ലേജുകളെ ഒഴിവാക്കണം; ജെ.പി നദ്ദയുമായുള്ള കൂടിക്കാഴ്‌ചയിൽ മാർ റെമിജിയോസ് ഇഞ്ചനാനിയില്‍
author img

By

Published : May 7, 2022, 8:03 AM IST

കോഴിക്കോട് : ബി.ജെ.പി ദേശീയ അധ്യക്ഷൻ ജെ.പി നദ്ദയുമായുള്ള കൂടിക്കാഴ്‌ചയിൽ, വരാനിരിക്കുന്ന കസ്‌തൂരിരംഗൻ വിജ്ഞാപനത്തിൽ നിന്നും വില്ലേജുകളുടെ പേര് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് താമരശ്ശേരി രൂപത ബിഷപ്പ് മാർ റെമിജിയോസ് ഇഞ്ചനാനിയില്‍. ദേശീയ ന്യൂനപക്ഷ കമ്മിഷൻ അധ്യക്ഷസ്ഥാനത്തേക്ക് ക്രിസ്ത്യൻ സമുദായത്തിൽ നിന്ന് ഒരാളെ പരിഗണിക്കണമെന്നും ആവശ്യപ്പെട്ടതായി ബിഷപ്പ് അറിയിച്ചു.

ജെ.പി നദ്ദയുമായി കൂടിക്കാഴ്‌ച നടത്തി മാർ റെമിജിയോസ് ഇഞ്ചനാനിയില്‍

കോഴിക്കോട് നടന്ന കൂടിക്കാഴ്‌ചയില്‍ കർഷകരുടെ ആശങ്കകളും അദ്ദേഹം പങ്കുവച്ചിരുന്നു. കൃഷി നശിപ്പിക്കുന്ന വന്യമൃഗങ്ങളെ ക്ഷുദ്ര ജീവിയായി പ്രഖ്യാപിക്കണമെന്ന ആവശ്യം ദേശീയ അധ്യക്ഷനെ അറിയിച്ചതായും ബിഷപ്പ് വ്യക്തമാക്കി. അതേസമയം ലൗജിഹാദ് ഉൾപ്പടെയുള്ള വിഷയങ്ങൾ കൂടിക്കാഴ്‌ചയിൽ ഉയർന്നുവന്നില്ല. ബിഷപ്പ് കൈമാറിയ നിവേദനത്തിൽ വിഷയം ഉൾക്കൊള്ളിച്ചിട്ടുണ്ടോയെന്ന് വ്യക്തമല്ല. കേന്ദ്രമന്ത്രി വി.മുരളീധരൻ, ബിജെപി നേതാവ് പി.കെ കൃഷ്‌ണദാസ് അടക്കമുള്ളവരും ചടങ്ങിലുണ്ടായിരുന്നു.

For All Latest Updates

TAGGED:

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.