ETV Bharat / state

കോഴിക്കോട് പക്ഷിപ്പനി; സ്ഥിരീകരിച്ചത് തീവ്ര വ്യാപന ശേഷിയുള്ള എച്ച്5 എന്‍1 വകഭേദം

author img

By

Published : Jan 12, 2023, 10:45 AM IST

ചാത്തമംഗലം പ്രാദേശിക കോഴി വളര്‍ത്തൽ കേന്ദ്രത്തിൽ പക്ഷിപ്പനി ബാധിച്ച് ഇതിനോടകം 1,800 കോഴികൾ ചത്തു.

കോഴിക്കോട് പക്ഷിപ്പനി  പക്ഷിപ്പനി  എച്ച്5 എന്‍1  പക്ഷിപ്പനി സ്ഥിരീകരിച്ചു  കോഴി വളര്‍ത്തൽ കേന്ദ്രത്തിൽ പക്ഷിപ്പനി  വയനാട് പൂക്കോട് വെറ്ററിനറി കോളജ്  bird flu in kozhikode  bird flu  kozhikode bird flu  bird flue confirmed in kozhikode  kozhikode news  കോഴിക്കോട് വാർത്തകൾ
പക്ഷിപ്പനി

കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചു അധിക വ്യാപന ശേഷിയുള്ള എച്ച്‌ 5 എന്‍ 1 വകഭേദം സ്ഥിരീകരിച്ചത്. ജില്ല പഞ്ചായത്തിന്‍റെ നിയന്ത്രണത്തിലുള്ള ചാത്തമംഗലം പ്രാദേശിക കോഴി വളര്‍ത്തൽ കേന്ദ്രത്തിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചിരിക്കുന്നത്. ഇതേ തുടര്‍ന്ന് അടിയന്തര നടപടികള്‍ക്ക് മൃഗസംരക്ഷണ വകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

മേഖലയിലെ കോഴികളെ കൊല്ലുന്നതടക്കമുള്ള നടപടികൾ ഇന്ന് ഉച്ചയ്‌ക്ക് ശേഷം ആരംഭിക്കും. ഇവിടെയുള്ള 5,000 കോഴികളില്‍ 1,800 എണ്ണം ചത്തു. ജനുവരി 6 മുതല്‍ കോഴികളില്‍ മരണ നിരക്ക് കാണുകയും തുടര്‍ന്ന് അപ്പോള്‍ തന്നെ ചത്ത കോഴികളെ വയനാട് പൂക്കോട് വെറ്ററിനറി കോളജിലും കോഴിക്കോട് ക്ലിനിക്കല്‍ ലാബിലും പരിശോധനക്ക് അയക്കുകയും ചെയ്‌തു.

പ്രാഥമിക ടെസ്റ്റുകളില്‍ പക്ഷിപ്പനി എന്ന് സംശയം തോന്നിയതിനാല്‍ കൃത്യമായ രോഗനിര്‍ണയം നടത്തുന്നതിന് സാമ്പിളുകൾ ഭോപ്പാലിലെ ലാബിലേക്ക് അയക്കുകയായിരുന്നു. ഇന്നലെയാണ് പക്ഷിപ്പനിയാണെന്ന സ്ഥിരീകരണമുണ്ടായത്. കോഴിക്കോട് ജില്ല പഞ്ചായത്ത്, ചാത്തമംഗലം ഗ്രാമ പഞ്ചായത്ത്, കോഴിക്കോട് ജില്ല മൃഗസംരക്ഷണ ഓഫിസ്, എഡിജിപി വിഭാഗം, ജില്ല ആരോഗ്യ വിഭാഗം എന്നിവ വേണ്ട മുന്നൊരുക്കങ്ങള്‍ നടത്തിയിട്ടുണ്ട്.

Also read: അഴൂർ പക്ഷിപ്പനി; വളർത്തുപക്ഷികളെ ദയാവധം ചെയ്‌തു തുടങ്ങി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.