കോഴിക്കോട് : ബേപ്പൂരിൽനിന്ന് 15 മത്സ്യത്തൊഴിലാളികളുമായി പോയ ബോട്ട് കാണാതായി. മേയ് അഞ്ചിന് മത്സ്യബന്ധനത്തിനായി പുറപ്പെട്ട ബോട്ടിനെക്കുറിച്ച് ഇതുവരെ വിവരങ്ങളൊന്നുമില്ല. കെ.പി ഷംസു എന്നയാളുടെ ഉടമസ്ഥതയിലുള്ള ബോട്ടാണ് കാണാതായത്.
Also Read: കൊച്ചിയിൽ നിന്ന് പുറപ്പെട്ട മത്സ്യ ബന്ധന ബോട്ട് കടലിൽ മുങ്ങി
അഞ്ചാം തിയ്യതി ബേപ്പൂരിൽനിന്ന് പോയ മറ്റൊരു ബോട്ട് ഗോവ തീരത്ത് തകരാറിലായതായും ഇതിലെ 15 തൊഴിലാളികള്‍ ഇവിടെ കുടുങ്ങിക്കിടക്കുന്നതായും സൂചനയുണ്ട്.
അതേസമയം കഴിഞ്ഞ ദിവസം കൊച്ചിയിൽ നിന്ന് പുറപ്പെട്ട മത്സ്യബന്ധന ബോട്ട് ലക്ഷദ്വീപിന് സമീപം മുങ്ങിയിരുന്നു. തമിഴ്‌നാട്ടിൽ നിന്നുള്ള മുരുകൻ തുണൈ എന്ന ബോട്ടാണ് മുങ്ങിയത്. കാണാതായവർക്കായി തെരച്ചിൽ തുടരുകയാണ്.